വാഷിംഗ്ടൺ: ഈ ലോകകപ്പിലെ ഫൈനലിസ്റ്റുകളെ പ്രവചിച്ച് ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈ. ഫൈനലില്‍ ഇന്ത്യ ഇംഗ്ലണ്ടുമായി കൊമ്പുക്കോർക്കുമെന്നും ഇന്ത്യ കിരീടം നേടുമെന്നും ഇന്ത്യൻ വംശജനായ സുന്ദർ പിച്ചൈ പറഞ്ഞു.
ലോകകപ്പില്‍ ഇന്ത്യ ഫൈനലിലെത്തും; പ്രവചനവുമായി ഗൂഗിൾ സിഇഒ - ഇന്ത്യ
കലാശപ്പോരില്‍ ഇന്ത്യയും ആതിഥേയരായ ഇംഗ്ലണ്ടും തമ്മിലാകും പോരാട്ടമെന്ന് സുന്ദർ പിച്ചൈ.
വാഷിംഗ്ടണില്‍ നടന്ന ഇന്ത്യ ഐഡിയാസ് ഉച്ചകോടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഓസ്ട്രേലിയ, ന്യൂസിലൻഡ് എന്നീ രാജ്യങ്ങൾ മികച്ച പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. എന്നാല്‍ കലാശപ്പോരില്‍ ഇന്ത്യയും ആതിഥേയരായ ഇംഗ്ലണ്ടും തമ്മിലാകും പോരാട്ടമെന്ന് സുന്ദർ പിച്ചൈ പറഞ്ഞു. അമേരിക്കയില്‍ എത്തിയപ്പോള്‍ ബേസ്ബോൾ കളിയുമായി ബന്ധപ്പെട്ടുണ്ടായ അനുഭവങ്ങളും അദ്ദേഹം പങ്കുവച്ചു. "ഞാൻ ആദ്യം അമേരിക്കയില്‍ വരുമ്പോൾ ബേസ്ബോൾ കളിക്കാനാണ് പരിശീലിച്ചത്. എന്നാല്‍ അത് വലിയ വെല്ലുവിളികൾ നിറഞ്ഞതായിരുന്നു. ക്രിക്കറ്റുമായി താരതമ്യം ചെയ്യുമ്പോൾ ബേസ്ബോളാണ് ബുദ്ധിമുട്ടേറിയതെന്നും സുന്ദർ പിച്ചൈ പറഞ്ഞു. ലോകകപ്പിന് ലോകത്തിനെ മാറ്റിമറിക്കാനുള്ള കഴിവുണ്ടെന്ന് ചടങ്ങില്‍ പങ്കെടുത്ത യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ അഭിപ്രായപ്പെട്ടു.
ലോകകപ്പിലെ ആദ്യ രണ്ട് മത്സരങ്ങളിലും തകർപ്പൻ ജയം സ്വന്തമാക്കിയ ഇന്ത്യ പോയിന്‍റ് പട്ടികയില്‍ മൂന്നാം സ്ഥാനത്താണ്. ദക്ഷിണാഫ്രിക്കയെയും കരുത്തരായ ഓസ്ട്രേലിയയെും ആണ് ഇന്ത്യ തോല്‍പ്പിച്ചത്.