മുംബൈ:ഐസിസി വനിതാ ട്വന്‍റി-20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ ബിസിസിഐ പ്രഖ്യാപിച്ചു. ഹർമന്‍ പ്രീത് കൗർ നയിക്കുന്ന ഇന്ത്യന്‍ സംഘത്തില്‍ ഒരു പുതുമുഖം മാത്രമാണ് ഉള്ളത്. ബംഗാളില്‍ നിന്നുള്ള റിച്ച ഘോഷാണ് പുതുമുഖം. വനിതാ ചലഞ്ചര്‍ ട്രോഫിയില്‍ 26 പന്തില്‍ 36 റണ്‍സെടുത്തത് പ്രകടനമാണ് താരത്തിന് തുണയായത്. നാല് ഫോറും ഒരു സിക്‌സും ഉൾപ്പെടുന്നതായിരുന്നു റിച്ചയുടെ ഇന്നിങ്‌സ്.
ട്വന്‍റി-20 ലോകകപ്പ്; വനിതാ ടീമിനെ പ്രഖ്യാപിച്ച് ബിസിസിഐ
ഓസ്‌ട്രേലിയയില്‍ നടക്കുന്ന ട്വന്‍റി-20 ലോകകപ്പിനുള്ള 15 അംഗ ഇന്ത്യന്‍ ടീമിനെ ഹർമന്‍ പ്രീത് കൗർ നയിക്കും
അന്താരാഷ്‌ട്ര തലത്തില്‍ അരങ്ങേറ്റം കുറിച്ച് ആദ്യ സീസണില്‍ തന്നെ മികച്ച പ്രകടനം നടത്തിയ ഹരിയാനയില്‍ നിന്നുള്ള സ്‌കൂൾ വിദ്യാർഥി ഷെഫാലി വര്‍മയാണ് മറ്റൊരു താരം. 15 വയസുള്ള ഷെഫാലി ആദ്യമായാണ് ട്വന്‍റി-20 ലോകകപ്പ് കളിക്കുന്നത്. അടുത്ത മാസം ഫെബ്രുവരിയില്‍ 21-നാണ് ലോകകപ്പ് ആരംഭിക്കുന്നത്. ഓസ്‌ട്രേലിയയും ഇന്ത്യയും തമ്മിലാണ് ആദ്യ മത്സരം. ലോകകപ്പ് മത്സരങ്ങൾ മാർച്ച് എട്ടിന് സമാപിക്കും.
ഓസ്‌ട്രേലിയയില്‍ നടക്കുന്ന ത്രിരാഷ്‌ട്ര പരമ്പരക്കുള്ള 16 അംഗ ഇന്ത്യന്‍ വനിതാ ടീമിനെയും ബിസിസഐ പ്രഖ്യാപിച്ചു. ലോകകപ്പിന് മുന്നോടിയായി ത്രിരാഷ്‌ട്ര ടൂർണമെന്‍റ് നടക്കും. ഇന്ത്യക്ക് പുറമെ ഓസ്‌ട്രേലിയയും ഇംഗ്ലണ്ടും പരമ്പരയുടെ ഭാഗമാകും. ജനുവരി 31-ന് ആരംഭിക്കുന്ന ടൂര്‍ണമെന്‍റിനായി നുസ്‌ഹത്ത് പര്‍വീനെയാണ് 16-ാം താരമായി ഉള്‍പ്പെടത്തിയിരിക്കുന്നത്. പരമ്പരക്കുള്ള ഇന്ത്യന്‍ വനിതാ ടീമില്‍ മറ്റ് മാറ്റങ്ങളില്ല.