ഹൈദരാബാദ്: ഓസ്‌ട്രേലിയയില്‍ നടക്കുന്ന വനിത ടി20 ലോകകപ്പിലെ സെമി ഫൈനല്‍ ലൈനപ്പായി. ഇന്ന് മെല്‍ബണില്‍ നടന്ന മത്സരത്തില്‍ ന്യൂസിലന്‍ഡിനെ പരാജയപ്പെടുത്തി നിലവിലെ ചാമ്പ്യന്‍മാരായ ഓസ്‌ട്രേലിയ സെമി ബർത്ത് ഉറപ്പിച്ചതോടെയാണ് ചിത്രം വ്യക്തമായത്. ഇന്ത്യക്ക് പുറമെ ദക്ഷിണാഫ്രിക്കയും ഇംഗ്ലണ്ടും ഓസ്‌ട്രേലിയയും സെമി ഫൈനല്‍ പോരാട്ടത്തില്‍ മാറ്റുരക്കും.
വനിതാ ടി20 ലോകകപ്പ്; സെമി ലൈനപ്പായി
ടീം ഇന്ത്യയാണ് ഓസ്‌ട്രേലിയയില്‍ നടക്കുന്ന വനിത ടി20 ലോകകപ്പില്‍ ആദ്യമായി സെമി ബർത്ത് ഉറപ്പിച്ചത്
ലോകകപ്പില്‍ ആദ്യമായി സെമി ബർത്ത് ഉറപ്പിച്ചത് ടീം ഇന്ത്യയായിരുന്നു. ഗ്രൂപ്പ് എയിലെ നാല് മത്സരങ്ങളും ജയിച്ച് ഗ്രൂപ്പ് ചാമ്പ്യന്‍മാരായാണ് ഹർമന്‍പ്രീത് കൗറും കൂട്ടരും സെമി യോഗ്യത സ്വന്തമാക്കിയത്. ആദ്യമായാണ് ഇന്ത്യ വനിത ടി0 ലോകകപ്പിന്‍റെ സെമിയില്‍ പ്രവേശിക്കുന്നത്. സെമി ഫൈനല്‍ പോരാട്ടങ്ങൾക്ക് മാർച്ച് അഞ്ചിന് സിഡ്‌നിയില്‍ തുടക്കമാകും. മാർച്ച് എട്ടിനാണ് ഫൈനല്‍ പോരാട്ടം. വനിതാ ടി20 ലോകകപ്പില്‍ ഇതേവരെ ടീം ഇന്ത്യക്ക് സെമി ഫൈനലിന് അപ്പുറം കടക്കാനായിട്ടില്ല. നേരത്തെ നേരത്തെ 2009, 2010, 2018 വർഷങ്ങളിലാണ് ടീം ഇന്ത്യ സെമി ഫൈനലില്‍ പ്രവേശിച്ചത്.