കോമൺവെല്‍ത്ത് ഗെയിംസില്‍ വനിതാ ക്രിക്കറ്റും
ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ കോമൺവെല്‍ത്ത് ഗെയിംസില്‍ വനിതാ ടി ട്വൻടി ക്രിക്കറ്റിനെ ഉൾപ്പെടുത്തി. കോമൺവെല്‍ത്ത് ഗെയിംസ് ഫെഡറേഷനാണ് ഇതു സംബന്ധിച്ച തീരുമാനമെടുത്തത്.
ദുബായ്: ക്രിക്കറ്റിന് ഇനി നല്ലകാലമാണ്. ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ കോമൺവെല്‍ത്ത് ഗെയിംസില്‍ വനിതാ ടി ട്വൻടി ക്രിക്കറ്റിനെ ഉൾപ്പെടുത്തി. കോമൺവെല്‍ത്ത് ഗെയിംസ് ഫെഡറേഷനാണ് ഇതു സംബന്ധിച്ച തീരുമാനമെടുത്തത്. 2022 ബെർമിങ്ഹാം കോമൺവെല്‍ത്ത് ഗെയിംസില്‍ വനിതാ ടി ട്വൻടിയും ഉണ്ടാകും. എട്ട് ദിവസങ്ങളിലായി എട്ട് ടീമുകളാണ് കോമൺവെല്‍ത്ത് ഗെയിംസില്‍ ഏറ്റുമുട്ടുക. 1998ന് ശേഷം ആദ്യമായാണ് ക്രിക്കറ്റ് കോമൺവെല്‍ത്ത് ഗെയിംസില്‍ ഇടംപിടിക്കുന്നത്. അന്ന് അജയ് ജഡേജ നയിച്ച ഇന്ത്യൻ ടീം മോശം പ്രകടനമാണ് നടത്തിയത്. ഇപ്പോൾ വനിതാ ക്രിക്കറ്റ് കോമൺവെല്‍ത്ത് ഗെയിംസില്‍ ഉൾപ്പെടുത്തിയത് ചരിത്ര നിമിഷമാണെന്ന് ഐസിസി ചീഫ് എക്സിക്യൂട്ടീവ് മനു സാഹ്‌നി പറഞ്ഞു. മത്സരങ്ങളുടെ നടത്തിപ്പ് ഐസിസിയുടെ ചുമതലയായിരിക്കും.