ജയ്പൂർ: വനിത ടി-20 ചലഞ്ച് ക്രിക്കറ്റ് ചാമ്പ്യൻഷിപ്പിന്‍റെ ഫൈനലില്‍ ഹർമൻപ്രീത് കൗർ നയിക്കുന്ന സൂപ്പർ നോവാസ് മിതാലി രാജിന്‍റെ വെലോസിറ്റിയുമായി ഏറ്റുമുട്ടും. സവായ് മാൻസിംഗ് സ്റ്റേഡിയത്തില്‍ നാളെ രാത്രി 7.30നാണ് മത്സരം.
വനിത ടി-20 ചലഞ്ചില്‍ സൂപ്പർ നോവാസ് - വെലോസിറ്റി ഫൈനല്‍ - സൂപ്പർ നോവാസ്
ഇന്നലെ നടന്ന നിർണായക മത്സരത്തില്‍ സൂപ്പർ നോവാസ് വെലോസിറ്റിയെ തോല്‍പ്പിച്ചത് 12 റൺസിന്
ഇന്നലെ നടന്ന മത്സരത്തില്‍ വെലോസിറ്റിയെ 12 റൺസിന് പരാജയപ്പെടുത്തിയാണ് സൂപ്പർ നോവാസ് ഫൈനലില്‍ പ്രവേശിച്ചത്. ടൂർണമെന്‍റില്‍ മത്സരിച്ച മൂന്ന് ടീമുകളും ഓരോ കളി വീതം ജയിച്ചിരുന്നു. ഇതോടെ നെറ്റ് റൺറേറ്റിന്‍റെ അടിസ്ഥാനത്തിലാണ് ഫൈനലിസ്റ്റുകളെ തീരുമാനിച്ചത്. സ്മൃതി മന്ദാന നയിച്ച ട്രെയില്‍ബ്ലേസേഴ്സാണ് ഫൈനലിലെത്താതെ പുറത്തായത്. ഫൈനലിലെത്തണമെങ്കില്‍ വിജയം അനിവാര്യമായിരുന്ന മത്സരത്തില്‍ 12 റൺസിനാണ് സൂപ്പർ നോവാസ് ജയിച്ചത്. 48 പന്തില്‍ 77 റൺസ് നേടിയ ജമീമ റോഡ്രീഗസിന്‍റെ തകർപ്പൻ പ്രകടനമാണ് സൂപ്പർ നോവാസിന് ജയം സമ്മാനിച്ചത്. സൂപ്പർ നോവാസാണ് നിലവിലെ ചാമ്പ്യന്മാർ.