മുംബൈ: ഐപിഎല്ലിലെ തകര്‍പ്പന്‍ പ്രകടനത്തിന് പിന്നാലെ ഓസ്‌ട്രേലയന്‍ പര്യടനത്തിനുള്ള ഏകദിന ടീമില്‍ ഇടംനേടിയതില്‍ ആഹ്ളാദം പങ്കുവെച്ച് മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസണ്‍. വീണ്ടും നീലപ്പടക്ക് ഓപ്പമെന്ന തലക്കെട്ടോടെയാണ് സഞ്ജുവിന്‍റെ ട്വീറ്റ്. ചേതേശ്വര്‍ പൂജാരക്ക് ഒപ്പമുള്ള ചിത്രം പങ്കുവെച്ചാണ് സഞ്ജുവിന്‍റെ ട്വീറ്റ്. സഞ്ജു നേരത്തെ ഓസ്‌ട്രേലിയന്‍ പര്യടനത്തിനുള്ള ടി20 ടീമിന്‍റെ ഭാഗമായിരുന്നു.
നീലപ്പടക്കൊപ്പം; ആഹ്ളാദം പങ്കുവെച്ച് സഞ്ജു - ഏകദിന ടീം വാര്‍ത്ത
രാജ്യത്തിന് വേണ്ടി ആദ്യ ഏകദിന മത്സരം കളിക്കാനുള്ള അവസരമാണ് മലയാളി താരം സഞ്ജു സാംസണ് ലഭിച്ചിരിക്കുന്നത്
സഞ്ജു
കരിയറില്‍ ആദ്യ ഏകദിന മത്സരം കളിക്കാനുള്ള അവസരമാണ് സഞ്ജുവിന് ലഭിച്ചിരിക്കുന്നത്. 2015ല്‍ സിംബാവേക്കെതിരായ ടി20 പരമ്പരയില്‍ കളിച്ച് കൊണ്ടാണ് സഞ്ജു അന്താരാഷ്‌ട്ര കരിയര്‍ ആരംഭിക്കുന്നത്. ഇതിനകം നാല് ടി20 മത്സരങ്ങള്‍ സഞ്ജു ഇന്ത്യക്ക് വേണ്ടി കളിച്ചിട്ടുണ്ട്. ഐപിഎല്ലില്‍ 13ാം സീസണില്‍ രാജസ്ഥാന്‍ റോയല്‍സിന് വേണ്ടി പുറത്തെടുത്ത പ്രകടനമാണ് സഞ്ജുവിന് തുണയായത്.