കേരളം

kerala

By

Published : Dec 16, 2019, 7:43 PM IST

ETV Bharat / sports

ജയത്തിന് പിന്നാലെ വിന്‍ഡീസിന് കനത്ത പിഴ

ചെന്നൈയില്‍ നടന്ന ഇന്ത്യ-വെസ്‌റ്റ് ഇന്‍ഡീസ് ഏകദിന മത്സരത്തില്‍ കുറഞ്ഞ ഓവർ നിരക്കിന്‍റെ പേരില്‍ വിന്‍ഡീസില്‍ നിന്നും പിഴ ഈടാക്കി. 80 ശതമാനം പിഴയാണ് ഐസിസി ചുമത്തിയിരിക്കുന്നത്

വിന്‍ഡീസിന് പിഴ വാർത്ത  Windies fined news  Wi vs Ind news  വിന്‍ഡീസ് vs ഇന്ത്യ വാർത്ത
വിന്‍ഡീസ്

ദുബൈ:കുറഞ്ഞ ഓവർ നിരക്കിന്‍റെ പേരില്‍ വെസ്‌റ്റ് ഇന്‍ഡീസ് ടീമിന് ഐസിസിയുടെ പിഴ. ചെന്നൈയില്‍ നടന്ന ആദ്യ ഏകദിനത്തില്‍ ഇന്ത്യയെ കീഴടക്കിയതിന് പിന്നാലെയാണ് വിന്‍ഡീസിന് പിഴ ശിക്ഷ വിധിച്ചിരിക്കുന്നത്. മാച്ച് റഫറി ഡേവിഡ് ബൂണാണ് ശിക്ഷ വിധിച്ചത്. മാച്ച് ഫീയുടെ 80 ശതമാന ടീം അംഗങ്ങളുടെയും സപ്പോര്‍ട്ട് സ്റ്റാഫിന്‍റെയും കൈയില്‍ നിന്നും പിഴയായി ഈടാക്കും.

ഐസിസി പെരുമാറ്റ ചട്ടപ്രകാരം നിശ്ചിത സമയത്തിന് ശേഷമുള്ള ഓരോ ഓവറിനും മാച്ച് ഫീയുടെ 20 ശതമാനം വീതം പിഴശിക്ഷയായി വിധിക്കാം. ഇതിനാലാണ് വിന്‍ഡീസിനോട് 80 ശതമാനം മാച്ച് ഫീ പിഴയായി ഈടാക്കിയത്. വെസ്‌റ്റ് ഇന്‍ഡീസിന് നിശ്ചിത സമയത്ത് 46 ഓവർ എറിയാനെ സാധിച്ചിരുന്നുള്ളു. വിന്‍ഡീസ് നായകന്‍ കീറോണ്‍ പൊള്ളാര്‍ഡ് മത്സരശേഷം തെറ്റ് സമ്മതിച്ചതിനാല്‍ ഒദ്യോഗിക വിചാരണ വേണ്ടിവരില്ല.

139 റണ്‍സെടുത്ത ഷിമ്രോണ്‍ ഹെറ്റ്മെയറുടെയും 102 റണ്‍സെടുത്ത് പുറത്താകാതെ നിന്ന ഷായ് ഹോപ്പിന്‍റെയും സെഞ്ച്വറികളുടെ മികവില്‍ ഏകദിന പരമ്പരയിലെ ആദ്യ മത്സരം വിന്‍ഡീസ് സ്വന്തമാക്കിയിരുന്നു. മൂന്ന് മത്സരങ്ങളുള്ള പരമ്പരയിലെ അടുത്ത മത്സരം ബുധനാഴ്ച്ച വിശാഖപട്ടണത്ത് നടക്കും.

ABOUT THE AUTHOR

...view details