ഹൈദരാബാദ്: ഐസിസിയുടെ ഉമിനീര്‍ വിലക്കുമായി പൊരുത്തപ്പെടാന്‍ മാസങ്ങളെടുക്കുമെന്ന് ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമി. പിന്തില്‍ ഉമിനീരെടുത്ത് പുരട്ടുന്നത് ശീലത്തിന്‍റെ ഭാഗമാണ്. കൃത്രിമ വസ്തുക്കള്‍ പന്തിന് മുകളില്‍ പ്രയോഗിക്കുന്നത് എത്രത്തോളം ഫലപ്രദമാകുമെന്ന് ഇപ്പോള്‍ പറയാനാകില്ല. മെഴുകൊ, വാസലിനൊ പോലുള്ള കൃത്രിമ വസ്തുക്കള്‍ ഉമിനീരിന് പകരം ഉപയോഗിക്കുന്നത് ബുദ്ധിമുട്ടാകുമെന്നും ഷമി പറഞ്ഞു. എല്ലാ പന്തുകളുകളും വ്യത്യസ്ഥമാണ് പിച്ചുകള്‍ക്കും മറ്റ് സാഹചര്യങ്ങള്‍ക്കും അനുസരിച്ച് അതിന്‍റെ സവിശേഷതകളില്‍ മാറ്റമുണ്ടാകും. പിങ്ക് ബോള്‍ ഉപയോഗിക്കുമ്പോള്‍ പുല്ല് നിറഞ്ഞ പിച്ചാണ് അഭികാമ്യം. ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റുകളും ഇഷ്ടമാണെങ്കിലും ടെസ്റ്റിനോട് പ്രത്യേക താല്‍പര്യമുണ്ടെന്നും ഷമി കൂട്ടിച്ചേര്‍ത്തു.
ഉമിനീര്‍ വിലക്ക്: പൊരുത്തപ്പെടാന്‍ മാസങ്ങളെടുക്കുമെന്ന് ഷമി - മുഹമ്മദ് ഷമി വാര്‍ത്ത
കൃത്രിമ വസ്തുക്കള്‍ പന്തിന് മുകളില്‍ പ്രയോഗിക്കുന്നത് എത്രത്തോളം ഫലപ്രദമാകുമെന്ന് ഇപ്പോള്‍ പറയാനാകില്ലെന്നും ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമി
വ്യക്തിപരമായി ഏകദിനത്തേക്കാള്‍ ടെസ്റ്റ് മത്സരങ്ങളോടാണ് താല്‍പര്യം. ടെസ്റ്റ് ക്രിക്കറ്റില്‍ അരങ്ങേറിയപ്പോള്‍ സച്ചിന്‍റെ സാമീപ്യമുണ്ടായിരുന്നു. ഇത് ടെസ്റ്റിനോടുള്ള ഇഷ്ടക്കൂടുതലിന് കാരണമായിട്ടുണ്ടാകാമെന്നം മുഹമ്മദ് ഷമി പറഞ്ഞു. 2013-ല്‍ വെസ്റ്റ് ഇന്‍ഡീസിന് എതിരെ കൊല്‍ക്കത്തയിലാണ് ഷമി ടെസ്റ്റില്‍ അരങ്ങേറ്റം കുറിച്ചത്. ഇതേവരെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ 137 മത്സരങ്ങളില്‍ നിന്നായി ഷമി 336 വിക്കറ്റുകള്‍ സ്വന്തമാക്കി. ടെസ്റ്റ് ക്രിക്കറ്റിലാണ് എറ്റവും കൂടുതല്‍ വിക്കറ്റുകള്‍ സ്വന്തമാക്കിയത്. 49 ടെസ്റ്റില്‍ നിന്നും 180 വിക്കറ്റുകള്‍.