കേരളം

kerala

ETV Bharat / sports

രോഹിത് ഇറങ്ങുമോ, ഐപിഎല്ലില്‍ ഇന്ന് വമ്പന്‍ പോരാട്ടം

നിലവിലെ ചാമ്പ്യന്‍മാരായ മുംബൈ ഇന്ത്യന്‍സും റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും സീസണില്‍ ഇതിന് മുമ്പ് നേര്‍ക്കുനേര്‍ വന്നപ്പോള്‍ മത്സരം സൂപ്പര്‍ ഓവര്‍ വരെ നീണ്ടിരുന്നു. ഇത്തവണ മത്സരം അബുദാബിയില്‍ രാത്രി 7.30നാണ്.

IPL 2020: MI ഐപിഎല്‍ ഇന്ന് വാര്‍ത്ത ഐപിഎല്‍ ടോസ് വാര്‍ത്ത ഐപിഎല്‍ അപ്പ്ഡേറ്റ് ipl today news ipl toss news ipl update
ഐപിഎല്‍

By

Published : Oct 28, 2020, 5:08 PM IST

അദുബാദി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ പ്ലേ ഓഫ് ഉറപ്പിക്കാന്‍ നിലവിലെ ചാമ്പ്യന്‍മാരായ മുംബൈ ഇന്ത്യന്‍സും റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും ഇന്നിറങ്ങും. ആദ്യ നാലില്‍ ഇടംപിടിക്കാന്‍ ഇരു ടീമുകള്‍ക്കും ശേഷിക്കുന്ന മൂന്ന് മത്സരങ്ങളും നിര്‍ണായകമാണ്. പോയിന്‍റ് പട്ടികയില്‍ മുംബൈയും ബാംഗ്ലൂരും ഡല്‍ഹിയും 14 പോയിന്‍റുമായി ഒപ്പത്തിനൊപ്പമാണെങ്കിലും റണ്‍റേറ്റിന്‍റെ അടിസ്ഥാനത്തില്‍ നിലവിലെ ചാമ്പ്യന്‍മാരാണ് ഒന്നാമത്.

ലീഗില്‍ ശേഷിക്കുന്ന മൂന്ന് മത്സരങ്ങളില്‍ ആദ്യത്തെ രണ്ടും ജയിച്ച് പ്ലേ ഓഫ്‌ യോഗ്യത ഉറപ്പാക്കാനാകും മുംബൈയുടെയും ബാംഗ്ലൂരിന്‍റെയും നീക്കം. അതിനാല്‍ തന്നൈ സീസണില്‍ രണ്ടാമത്തെ തവണ നേര്‍ക്കുനേര്‍വരുമ്പോള്‍ പോരാട്ടം കനക്കും. സീസണില്‍ നേരത്തെ ഇരുവരും നേര്‍ക്കുനേര്‍ വന്നപ്പോള്‍ മത്സരം സൂപ്പര്‍ ഓവര്‍ വരെ നീണ്ടിരുന്നു. സൂപ്പര്‍ ഓവറില്‍ ബാംഗ്ലൂര്‍ ജയം കൈപ്പടിയില്‍ ഒതുക്കി. ഇതിനകം 11 മത്സരങ്ങള്‍ കളിച്ച മുംബൈയും ബാംഗ്ലൂരും ഏഴ്‌ വീതം ജയം സ്വന്തമാക്കി.

പരിക്ക് മാറി ഹിറ്റ്മാന്‍ ടീമില്‍ തിരിച്ചെത്തുമോ എന്നറിയാന്‍ കാത്തിരിക്കുക്കയാണ് മുംബൈ ആരാധകര്‍. രോഹിത് ശര്‍മ പരിശീലനം പുനരാരംഭിച്ച ദൃശ്യങ്ങള്‍ മുംബൈ സാമൂഹ്യമാധ്യമത്തിലൂടെ പങ്കുവെച്ചിരുന്നു. കഴിഞ്ഞ മത്സരത്തില്‍ രാജസ്ഥാന്‍റ റോയല്‍സിനോട് അപ്രതീക്ഷിത തോല്‍വി ഏറ്റുവാങ്ങേണ്ടി വന്നതിന്‍റെ ക്ഷീണത്തിലാണ് നിലവിലെ ചാമ്പ്യന്‍മാര്‍. അബുദാബിയില്‍ നടന്ന മത്സരത്തില്‍ എട്ട് വിക്കറ്റിനായിരുന്നു രാജസ്ഥാന്‍റെ ജയം. ആദ്യ ബാറ്റ് ചെയ്‌ത മുംബൈ ഭേദപ്പെട്ട സ്‌കോര്‍ സ്വന്തമാക്കിയെങ്കിലും ബെന്‍ സ്റ്റോക്‌സിനെ പുറത്താക്കാന്‍ സാധിക്കാത്തത് വിനയായി. മുംബൈയുടെ ബൗളേഴ്‌സെല്ലാം സ്റ്റോക്‌സിന്‍റെയും സഞ്ജുവിന്‍റെയും പ്രഹരം ആവോളം ഏറ്റുവാങ്ങിയിരുന്നു. ഇത്തവണ മൂന്നാമതൊരു പേസറെ കൂടി മുംബൈ പരീക്ഷിച്ചേക്കും.

കഴിഞ്ഞ മത്സരത്തില്‍ കോലിപ്പട ചെന്നൈക്ക് മുന്നില്‍ അടിപതറിയിരുന്നു. മധ്യനിരയും വാലറ്റവും പ്രതീക്ഷക്ക് ഒത്ത് ഉയരാത്തതാണ് ബാംഗ്ലൂരിന് കഴിഞ്ഞ തവണ ദുബായില്‍ വിനയായത്. ഇത്തവണ ആ പോരായ്‌മകള്‍ പരിഹരിച്ചാകും കോലിയും കൂട്ടരും ഇറങ്ങുക.

ഇരു ടീമുകളും നേര്‍ക്കുനേര്‍ വരമ്പോള്‍ പ്രവചനങ്ങള്‍ അസാധ്യമായി മാറും. ലോകോത്തര താരങ്ങളാണ് ഇരു ടീമിന് വേണ്ടിയും അണിനിരക്കുന്നത്. ഇരു ടീമുകളും ഇതിന് മുമ്പ് 26 തവണ നേര്‍ക്കുനേര്‍ വന്നപ്പോള്‍ 16 തവണ ജയം മുംബൈക്ക് ഒപ്പം നിന്നു. 10 തവണ ബാംഗ്ലൂരും ജയിച്ചു.

ABOUT THE AUTHOR

...view details