ലാഹോർ:ഐപിഎല്ലിനായി ഏഷ്യാകപ്പില്‍ മാറ്റംവരുത്താനാകില്ലെന്ന് ആവർത്തിച്ച് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോർഡ്. കൊവിഡ് ഭീതിയെ തുടർന്ന് നിലവില്‍ റദ്ദാക്കിയ ഐപിഎല്ലിനെ ഉള്‍ക്കൊള്ളിക്കുന്നതിനായി ഏഷ്യാ കപ്പ് ഷെഡ്യൂളില്‍ മാറ്റം വരുത്താനുള്ള ഏതൊരു തീരുമാനത്തെയും പിസിബി എതിര്‍ക്കുമെന്ന് സിഇഒ വസീം ഖാന്‍ വ്യക്തമാക്കി. കൊവിഡ് ബാധിച്ചില്ലെങ്കില്‍ നേരത്തെ തീരുമാനിച്ച പോലെ യുഎഇയില്‍ സെപ്റ്റംബറില്‍ ഏഷ്യാകപ്പ് നടക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം ന്യൂസ് ചാനലിനോട് പറഞ്ഞു.
ഐപിഎല്ലിനായി ഏഷ്യാകപ്പ് മാറ്റിവെക്കില്ല: വസീം ഖാന്‍ - ഏഷ്യാ കപ്പ് വാർത്ത
നേരത്തെ തീരുമാനിച്ച പോലെ യുഎഇയില്‍ സെപ്റ്റംബറില്‍ ഏഷ്യാകപ്പ് നടക്കുമെന്നാണ് പ്രതീക്ഷയെന്നും പിസിബി സിഇഒ വസീം ഖാന്‍
ഞങ്ങളുടെ നിലപാട് തികച്ചും വ്യക്തമാണ്. ഏഷ്യാ കപ്പ് സെപ്റ്റംബറിലാണ് തീരുമാനിച്ചിരിക്കുന്നത്. ആരോഗ്യപ്രശ്നങ്ങൾ ഇല്ലെങ്കില്‍ അത് യാഥാർത്ഥ്യമാകാതിരിക്കാന്‍ യാതൊരു സാധ്യതയുമില്ല. ഐപിഎല്ലിനെ ഉള്‍ക്കൊള്ളുന്നതിനായി ഏഷ്യാ കപ്പ് തീയതി നീട്ടാനുള്ള ഒരു നീക്കവും ഞങ്ങള്‍ അംഗീകരിക്കില്ല. ഏഷ്യാ കപ്പ് നവംബര്‍-ഡിസംബര്‍ കാലയളവിലേക്ക് മാറ്റാനുള്ള നീക്കങ്ങളെ കുറിച്ച് കേള്‍ക്കുന്നുണ്ട്. പക്ഷേ ഞങ്ങളെ സംബന്ധിച്ചെടുത്തോളം ഇത് സാധ്യമല്ല. ആ നീക്കത്തിന് ഞങ്ങളുടെ പിന്തുണ ഉണ്ടാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കൊവിഡിനെ തുടര്‍ന്ന് മാര്‍ച്ച് 29-ന് ആരംഭിക്കേണ്ട ഐപിഎല്‍ ഏപ്രില്‍ 15-ലേക്ക് മാറ്റിയിരുന്നു. എന്നാല്‍ രാജ്യത്ത് മെയ് 3 വരെ ലോക്ക്‌ഡൗണ്‍ നിലവില്‍ വന്നതോടെ ടൂര്‍ണമെന്‍റ് അനിശ്ചിതമായി നീട്ടിവെച്ചു.