കേരളം

kerala

ETV Bharat / sports

ചിന്നത്തലയ്ക്കും ഹര്‍ഭജനും പകരം ആര്; ധോണിയുടെ തീരുമാനം കാത്ത് ആരാധകര്‍

കഴിഞ്ഞ 10 സീസണുകളിലും സിഎസ്‌കെയുടെ ഭാഗമായിരുന്ന സുരേഷ് റെയ്‌നക്ക് ഒരു മത്സരം മാത്രമാണ് നഷ്‌ടമായത്. ഐപിഎല്‍ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ വീഴ്‌ത്തിയ മൂന്നാമത്തെ താരമാണ് ഹര്‍ഭജന്‍ സിങ്

harbhajan news  ഹര്‍ഭജന്‍ വാര്‍ത്ത  റെയ്‌ന വാര്‍ത്ത  raina news  t20 news  ടി20 വാര്‍ത്ത
റെയ്‌ന, ഭാജി

By

Published : Sep 5, 2020, 8:15 PM IST

ദുബായ്: ഐപിഎല്‍ സെപ്‌റ്റംബര്‍ 19ന് തുടങ്ങാനിരിക്കെ രണ്ട് ഇന്ത്യന്‍ താരങ്ങളാണ് വിട്ടുനില്‍ക്കുന്നത്. ചെന്നൈ സൂപ്പര്‍ കിങ്സിന്‍റെ ചിന്നത്തല സുരേഷ് റെയനയും വെറ്ററന്‍ താരം ഹര്‍ഭജന്‍ സിങ്ങും. വ്യക്തിപരമായ കാരണങ്ങളാല്‍ ഐപിഎല്ലില്‍ നിന്നും വിട്ടുനില്‍ക്കുന്ന ഇരുവര്‍ക്കും പകരം ആരെ നായകന്‍ മഹേന്ദ്ര സിങ് ധോണി കളത്തിലിറക്കും എന്നറിയാന്‍ കാത്തിരിക്കുകയാണ് ചെന്നൈയുടെ ആരാധകര്‍. സിഎസ്‌കെയുടെ ഭാഗമായി കളിച്ച 10 സീസണുകളിലുമായി റെയ്‌നക്ക് ഒരു മത്സരം മാത്രമാണ് നഷ്‌ടമായത്. പതിവായി ചെന്നൈക്ക് വേണ്ടി മൂന്നാമനായി ഇറങ്ങിയിരുന്നത് റെയ്‌നയാണ്. സ്‌പിന്നര്‍മാരോ പേസര്‍മാരോ എന്ന വ്യത്യാസമില്ലാതെ പന്ത് എക്‌ട്രാ കവറിലേക്ക് എത്തിക്കാനുള്ള റെയ്‌നയുടെ മിടുക്ക് കഴിഞ്ഞ സീസണുകളിലെല്ലാം നാം കണ്ടതാണ്. സിഎസ്‌കെയുടെ പദ്ധതികളില്‍ അദ്ദേഹത്തിന് നിര്‍ണായക സ്ഥാനമുണ്ടായിരുന്നു.

...

മഹാരാഷ്‌ട്രയുടെ റതുരാജ് ഗെയ്‌ക്‌വാദ് ഉള്‍പ്പെടെയുള്ള താരങ്ങളെയാണ് ധോണി നിലവില്‍ മൂന്നാമനായി പരിഗണിക്കുന്നതെന്നാണ് പുറത്ത് വരുന്ന സൂചനകള്‍. കഴിഞ്ഞ മാര്‍ച്ചില്‍ ചെന്നൈയുടെ ഹോം ഗ്രൗണ്ടില്‍ നടന്ന പരിശീലന പരിപാടിക്കിടെ ധോണിയുടെ ശ്രദ്ധ പിടിച്ചുപറ്റാന്‍ റിതിരാജിന് സാധിച്ചിരുന്നു. അമ്പാട്ടി റായിഡുവിനെയും ഈ സ്ഥാനത്തേക്ക് പരിഗണിക്കുന്നുണ്ട്. ഷെയിന്‍ വാട്ട്സണ്‍, ഫാവ് ഡുപ്ലെസി എന്നിവര്‍ ഇന്നിങ്സ് ഓപ്പണ്‍ ചെയ്യും.

ഐപിഎല്‍ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ വീഴ്‌ത്തിയ മൂന്നാമത്തെ താരമാണ് ഹര്‍ഭജന്‍. 170 വിക്കറ്റ് വീഴ്‌ത്തിയ ശ്രീലങ്കയുടെ ലസിത് മലിങ്കയും 157 വിക്കറ്റ് വീഴ്‌ത്തിയ അമിത് മിശ്രയും മാത്രമാണ് മുന്നിലുള്ളത്. കഴിഞ്ഞ രണ്ട് സീസണുകളില്‍ ചെന്നൈയുടെ ബൗളിങ്ങ് അറ്റാക്കില്‍ നിര്‍ണായക സ്ഥാനമായിരുന്നു ഹര്‍ഭജന് ഉണ്ടായിരുന്നത്. കുടുംബത്തോടൊപ്പം നില്‍ക്കേണ്ടതിനാലാണ് ഇത്തവണ ഐപിഎല്ലില്‍ നിന്നും വിട്ടുനില്‍ക്കുന്നതെന്ന് ഇതിനകം ഹര്‍ഭജന്‍ വ്യക്തമാക്കി കഴിഞ്ഞു. ഹര്‍ഭജന് പകരം മറ്റൊരു സ്‌പെഷ്യലിസ്റ്റ് സ്‌പിന്നര്‍ സിഎസ്‌കെക്ക് നിലവില്‍ ചൂണ്ടിക്കാണിക്കാനില്ല. അതിനാല്‍ തന്നെ ഹര്‍ഭജന്‍റെ അപര്യാപ്‌തത മറി കടക്കാന്‍ ധോണി മറ്റ് വഴികള്‍ തേടേണ്ടിവരും. നിലവില്‍ ലെഗ് സ്‌പിന്നര്‍മാരായ പീയൂഷ്‌ ചൗള, കരണ്‍ ശര്‍മ എന്നിവരെയും ലെഫ്റ്റ് ആം ഫിംഗര്‍ സ്‌പിന്നര്‍ ആര്‍ സായി കിഷേറിനെയും പ്രയോജനപ്പെടുത്തുകയെന്നതാകും ധോണിയുടെ മുന്നിലെ വഴികള്‍.

സമാന സാഹചര്യത്തിലൂടെ കടന്നുപോകുന്ന മറ്റൊരു ടീം മുംബൈ ഇന്ത്യന്‍സാണ്. ലസിത് മലിംഗയുടെ അഭാവമാണ് ഇത്തവണ മുംബൈയെ അലട്ടുന്നത്. മുംൈബക്ക് വേണ്ടി ഒന്നിലധികം മത്സരങ്ങളില്‍ പങ്കെടുത്തതിന്‍റെ അനുഭവ പരിചയമുണ്ട് മലിംഗക്ക്.

ABOUT THE AUTHOR

...view details