മാഞ്ചസ്റ്റര്‍: ഓള്‍ഡ് ട്രാഫോഡില്‍ ഇംഗ്ലണ്ടിനെതിരായ രണ്ടാമത്തെ ടെസ്റ്റില്‍ ടോസ് നേടിയ വെസ്റ്റ് ഇന്‍ഡീസ് ടീം ബൗളിങ് തെരഞ്ഞെടുത്തു. നേരത്തെ സതാംപ്റ്റണില്‍ ടെസ്റ്റ് സ്വന്തമാക്കിയ ടീമിനെ വിന്‍ഡീസ് നിലനിര്‍ത്തി. അതേസമയം നാല് മാറ്റങ്ങളുമായാണ് ഇംഗ്ലീഷ് ടീം കരീബിയന്‍ പടയെ നേരിടാന്‍ ഇറങ്ങുന്നത്. നായകന്‍ ജോറൂട്ടിനൊപ്പം സ്റ്റൂവര്‍ട്ട് ബോര്‍ഡ്, സാം കുറന്‍, ഓലി റോബിന്‍സണ്‍ എന്നിവര്‍ ടീമിന്‍റെ ഭാഗമാകും. അതേസമയം മാര്‍ക്ക് വുഡ്, ജെയിംസ് ആന്‍ഡേഴ്സണ്‍, ജോ ഡെന്‍ലി എന്നിവര്‍ക്ക് വിശ്രമം അനുവദിച്ചിട്ടുണ്ട്.
ടോസ് നേടിയ വിന്‍ഡീസ് ബൗളിങ് തെരഞ്ഞെടുത്തു - ടോസ് വാര്‍ത്ത
നേരത്തെ സതാംപ്റ്റണില്‍ ആദ്യ ടെസ്റ്റ് സ്വന്തമാക്കിയ ടീമിനെ വിന്‍ഡീസ് നിലനിര്‍ത്തി
വിന്‍ഡീസ്
നേരത്തെ മാഞ്ചസ്റ്ററില്‍ മഴ കാരണം ഓള്‍ഡ് ട്രാഫോഡില്‍ ടോസിടുന്നത് ഒരു മണിക്കൂറോളം വൈകിയിരുന്നു. ഓള്‍ഡ് ട്രാഫോഡില്‍ ജയിച്ചാല്‍ കരീബിയന്‍സിന് മൂന്ന് പതിറ്റാണ്ടിന് ശേഷം ഇംഗ്ലണ്ടില്‍ കിരീടം സ്വന്തമാക്കാനാകും. നേരത്തെ വിവിയന്‍ റിച്ചാര്‍ഡിന്‍റെ നേതൃത്വത്തിലുള്ള ടീം 1988ലാണ് അവസാനമായി ഇംഗ്ലണ്ടില്‍ പരമ്പര സ്വന്തമാക്കിയത്.