കേരളം

kerala

കരീബിയന്‍ വെടിക്കെട്ട് താരം ബ്രാവോ ട്വന്‍റി-20 ടീമിലേക്ക് തിരിച്ചെത്തുന്നു

2018-ല്‍ അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ നിന്നും അപ്രതീക്ഷിതമായി വിരമിച്ച കരീബിയന്‍ ഓൾ റൗണ്ടർ ഡ്വെയ്‌ന്‍ ബ്രാവോ ട്വന്‍റി-20 മത്സരങ്ങളിലേക്ക് തിരിച്ചെത്തുന്നു. ഓസ്‌ട്രേലിയയില്‍ നടക്കുന്ന ട്വന്‍റി-20 ലോകകപ്പിനുള്ള വിന്‍ഡീസ് ടീമില്‍ താരത്തെയും ഉൾപ്പെടുത്തിയേക്കും

By

Published : Dec 13, 2019, 6:36 PM IST

Published : Dec 13, 2019, 6:36 PM IST

ഡ്വെയ്‌ന്‍ ബ്രാവോ വാർത്ത  ബ്രാവോ തിരിച്ചെത്തുന്നു വാർത്ത  bravo back news  Dwayne Bravo news  wi t20 news  വിന്‍ഡീസ് ട്വന്‍റി-20 വാർത്ത
ബ്രാവോ

സെന്‍റ് ലൂസിയ: വിരമിക്കല്‍ പ്രഖ്യാപനം നടത്തിയ വെസ്‌റ്റ് ഇൻഡീസ് താരം ഡ്വെയ്‌ന്‍ ബ്രാവോ അന്താരാഷ്‌ട്ര ക്രിക്കറ്റിലേക്ക് തിരിച്ചെത്തുന്നു. വിന്‍ഡീസ് ക്രിക്കറ്റിലെ ആഭ്യന്തര പ്രശ്നങ്ങളെ തുടർന്ന് ബ്രാവോ 2018-ല്‍ അപ്രതീക്ഷിതമായി വിരമിക്കല്‍ പ്രഖ്യാപനം നടത്തുകയായിരുന്നു. അതേസമയം ട്വന്‍റി-20 ഒഴികെ മറ്റൊരു ഫോർമാറ്റിലും കളിക്കാന്‍ തയ്യാറല്ലെന്ന് താരം പറഞ്ഞു. 2016 മുതല്‍ താരം അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ നിന്നും വിട്ടുനില്‍ക്കുകയാണ്.

ഓൾ റൗണ്ടറെന്ന നിലയില്‍ അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ മികച്ച പ്രകടമാണ് ബ്രാവോ പുറത്തെടുത്തത്, പ്രത്യേകിച്ചും ട്വന്‍റി-20 മത്സരങ്ങളില്‍. കരിയറിലെ 66 ട്വന്‍റി-20 അന്താരാഷ്‌ട്ര മത്സരങ്ങളില്‍ നിന്നായി ബ്രാവോ 52 വിക്കറ്റുകളും 1142 റണ്‍സും 35 ക്യാച്ചുകളും സ്വന്തമാക്കി. അന്താരാഷ്‌ട്ര തലത്തില്‍ ആകെ കളിച്ച 270 മത്സരങ്ങളില്‍ നിന്നായി 6310 റണ്‍സും 337 വിക്കറ്റുകളും 149 കാച്ചുകളും താരം അക്കൗണ്ടില്‍ ചേർത്തിട്ടുണ്ട്.

പരിശീലകന്‍ ഫില്‍ സിമ്മന്‍സിന്‍റെയും നായകന്‍ കീറോണ്‍ പോള്ളാർഡിന്‍റെയും പുതിയ ബോർഡ് പ്രസിഡന്‍റ് റിക്കി സ്കെറിറ്റിന്‍റെയും നേതൃത്വത്തിലുള്ള കരീബിയന്‍സ് ടീമില്‍ വലിയ പ്രതീക്ഷയുള്ളതായി താരം ട്വീറ്റ് ചെയ്തു. ട്വന്‍റി-20 കളിക്കുന്നിടത്തോളം ദേശീയ ടീമിന്‍റെ ഭാഗമാകുമെന്നും ട്വീറ്റില്‍ പറയുന്നു. ട്വന്‍റി-20 ടീമിലേക്കുള്ള ബ്രാവോയുടെ തിരിച്ചുവരവിനെ ബോർഡ് പ്രസഡന്‍റ് റിക്കി സ്കെറിറ്റ് സ്വാഗതം ചെയ്തു.

ബ്രാവോയെ ഓസ്‌ട്രേലിയയില്‍ അടുത്ത വർഷം നടക്കുന്ന ട്വന്‍റി-20 ലോകകപ്പിലേക്കുള്ള വിന്‍ഡീസ് ടീമിലേക്ക് പരിഗണിച്ചേക്കും. അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ നിന്നും വിട്ടുനിന്ന കാലത്ത് ബ്രാവൊ ഇന്ത്യന്‍ പ്രീമിയർ ലീഗിലും അബുദാബി ടി-10 ലീഗിലും ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു.

ABOUT THE AUTHOR

...view details