കേരളം

kerala

ETV Bharat / sports

ജേസണ്‍ ഹോൾഡറിന് വിശ്രമം അനുവദിച്ച് വിന്‍ഡീസ് - ജേസണ്‍ വാർത്ത

ഐസിസി ടെസ്‌റ്റ് റാങ്കിങ്ങില്‍ ഓൾറൗണ്ടർമാർക്കിടയില്‍ ഒന്നാമതുള്ള താരമാണ് ജേസണ്‍ ഹോൾഡർ

West Indies news  Jason Holder news  Holder news  Jason news  WI  വിന്‍ഡീസ് വാർത്ത  ജേസണ്‍ ഹോൾഡർ വാർത്ത  ജേസണ്‍ വാർത്ത  ഹോൾഡർ വാർത്ത
ജേസണ്‍ ഹോൾഡർ

By

Published : Jan 2, 2020, 10:03 AM IST

ആന്‍റിഗ്വ: അയർലാന്‍റിനെതിരായ ഏകദിന പരമ്പരയില്‍ ഓൾ റൗണ്ടർ ജേസണ്‍ ഹോൾഡറിന് വിശ്രമം അനുവദിച്ച് വെസ്‌റ്റ് ഇന്‍ഡീസ്. ആദ്യ രണ്ട് മത്സരങ്ങളില്‍ നിന്നും താരത്തെ ഒഴിവാക്കി. ഹോൾഡർക്ക് വിശ്രമം അനുവദിക്കുന്നതിന്‍റെ ഭാഗമാണ് നടപടിയെന്ന് വിന്‍ഡീസ് സെലക്‌ടർ റോജർ ഹാർപ്പർ വ്യക്തമാക്കി. അഫ്‌ഗാനിസ്ഥാന് എതിരായ പരമ്പര പോലെ അയർലാന്‍റിനെതിരായ പരമ്പരയും പ്രധാനപെട്ടതാണെന്നും വിജയിക്കുമെന്നും ഹാർപ്പർ പറഞ്ഞു. ഐസിസി ടെസ്‌റ്റ് റാങ്കിങ്ങില്‍ ഓൾറൗണ്ടർമാരുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്താണ് ഹോൾഡർ. 2020-ല്‍ പ്രധാനപെട്ട മത്സരങ്ങൾ നടക്കുന്ന സാഹചര്യത്തിലാണ് ഹോൾഡർക്ക് വിശ്രമം അനുവദിക്കുന്നത്.

അയർലാന്‍റിനെതിരായ മൂന്ന് മത്സരങ്ങളുള്ള ഏകദിന പരമ്പരക്ക് ഈ മാസം ഏഴിന് തുടക്കമാകും. ആദ്യ മത്സരം കെന്‍സിങ്ടണ്‍ ഓവലില്‍ നടക്കും. ഏകദിന പരമ്പരക്ക് ശേഷം ഇരു ടീമുകളും തമ്മിലുള്ള ട്വന്‍റി-20 പരമ്പരയും അരങ്ങേറും. ജേസണിന്‍റെ മാറ്റം ഒഴിച്ചു നിർത്തിയാല്‍ നേരത്തെ ഇന്ത്യന്‍ പര്യടനത്തില്‍ കളിച്ച ടീമിനെ തന്നെയാകും അയർലാന്‍റിനെതിരെയും ഇറക്കുക. ഇന്ത്യന്‍ പര്യടനത്തില്‍ 2-1ന് കരീബിയന്‍ പടക്ക് ഏകദിന പരമ്പര നഷ്ടമായിരുന്നു.

ABOUT THE AUTHOR

...view details