കിങ്സ്റ്റണ്‍:ടെസ്റ്റ് ക്രിക്കറ്റില്‍ കഴിവ് തെളിയിക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ച് വെസ്റ്റ് ഇന്‍ഡീസ് പേസർ ഒഷാനെ തോമസ്. ക്രിക്കറ്റിന്‍റെ ഏറ്റവും ദൈർഘ്യമേറിയ ഫോർമാറ്റില്‍ മികച്ച പ്രകടനം പുറത്തെടുക്കാനാകുമെന്ന ആത്മവിശ്വാസത്തിലാണ് ജമൈക്കക്കാരനായ ഈ 23 വയസുകാരന്‍. വിന്‍ഡീസിന്‍റെ ഇംഗ്ലണ്ട് പര്യടനത്തിനുള്ള 25 അംഗ ടീമില്‍ ഒഷാനെ തോമസും ഉൾപ്പെട്ടിട്ടുണ്ട്. മൂന്ന് മത്സരങ്ങളുള്ള ടെസ്റ്റ് പരമ്പരയില്‍ റിസർവ് ബെഞ്ചിലാകും ഒഷാനെ തോമസിന്‍റെ സ്ഥാനം. ടീമില്‍ ഇടം നേടിയതില്‍ സന്തോഷമുണ്ടെന്നും ടെസ്റ്റ് ക്രിക്കറ്റ് കളിക്കുക തന്‍റെ ആഗ്രഹമായിരുന്നുവെന്നും ഒഷാനെ പറഞ്ഞു.
ടെസ്റ്റില്‍ പന്തെറിയാന്‍ ആഗ്രഹം: വിന്‍ഡീസ് താരം ഒഷാനെ തോമസ്
2018-ല്‍ ഇന്ത്യക്ക് എതിരെ ഗുവാഹത്തിയില്‍ നടന്ന ഏകദിന പരമ്പരയില്‍ അരങ്ങേറിയ ഒഷാനെ തോമസ് ഇതിനകം 32 അന്താരാഷ്‌ട്ര മത്സരങ്ങളില്‍ നിന്നായി ഒഷാനെ 42 വിക്കറ്റുകൾ സ്വന്തമാക്കി
2018-ല്‍ ഇന്ത്യക്ക് എതിരെ ഗുവാഹത്തിയില്‍ നടന്ന ഏകദിന പരമ്പരയിലാണ് ഒഷാനെയുടെ അരങ്ങേറ്റം. ഇതിനകം 20 ഏകദിനങ്ങളും 12 ടി20 കളും താരം കളിച്ചെങ്കിലും ഇതേവരെ ഒരു ടെസ്റ്റ് പരമ്പരയില്‍ പന്തെറിയാന്‍ സാധിച്ചിട്ടില്ല. 32 അന്താരാഷ്‌ട്ര മത്സരങ്ങളില്‍ നിന്നായി ഒഷാനെ 42 വിക്കറ്റുകൾ സ്വന്തമാക്കിയിട്ടുണ്ട്. 2020 മാർച്ചില്‍ വിന്‍ഡീസിന്‍റെ ശ്രീലങ്കന്‍ പര്യടനത്തിലായിരുന്നു ഒഷാന കരിയറിലെ മികച്ച പ്രകടനം പുറത്തെടുത്തത്. അന്ന് പല്ലെകിലെയില്‍ നടന്ന മത്സരത്തില്‍ മൂന്നോവറില്‍ 28 എട്ട് റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റാണ് ഒഷാന സ്വന്തമാക്കിയത്. ലങ്കക്ക് എതിരെ വിന്‍ഡീസ് 25 റണ്‍സിന്‍റെ വിജയവും സ്വന്തമാക്കി.