കേരളം

kerala

ETV Bharat / sports

മധ്യനിരയുടെ മികവില്‍ വിന്‍ഡീസ്; അഞ്ച് വിക്കറ്റിന് 315 - kohli news

കട്ടക്കില്‍ ഇന്ത്യക്ക് 316 റണ്‍സിന്‍റെ വിജയ ലക്ഷം. മധ്യനിരയില്‍ മികച്ച പ്രകടനം പുറത്തെടുത്ത നിക്കോളാസ് പൂരാന്‍റെയും നായകന്‍ കീറോണ്‍ പൊള്ളാർഡിന്‍റെയും മികവിലാണ് വിന്‍ഡീസ് 300 കടന്നത്

കട്ടക്ക് ഏകദിനം വാർത്ത  Cuttack odi news  Ind vs Wi news  kohli news  കോലി വാർത്ത
ടീം ഇന്ത്യ

By

Published : Dec 22, 2019, 6:01 PM IST

കട്ടക്ക്:കട്ടക്ക് ഏകദിനത്തില്‍ ഇന്ത്യക്ക് 316 റണ്‍സിന്‍റെ വിജയ ലക്ഷ്യം. ഓപ്പണിങ്ങ് കൂട്ടുകെട്ട് സെഞ്ച്വറി തികക്കാതെ പുറത്താപ്പോൾ മധ്യനിരയുടെ ബാറ്റിങ് മികവില്‍ വെസ്റ്റ് ഇന്‍ഡീസ് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 315 റണ്‍സ് സ്വന്തമാക്കി. മധ്യനിരയില്‍ അഞ്ചാമതായി ഇറങ്ങിയ നിക്കോളാസ് പൂരാന്‍ 64 പന്തില്‍ അർദ്ധ സെഞ്ച്വറിയോടെ 89 റണ്‍സെടുത്ത് പുറത്തായപ്പോൾ. നായകന്‍ കീറോണ്‍ പൊള്ളാർഡ് 51 പന്തില്‍ അർദ്ധ സെഞ്ച്വറിയോടെ 74 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. ഏഴ് സിക്‌സും നാല് ഫോറും ഉൾപ്പെടുന്നതായിരുന്നു പൊള്ളാർഡിന്‍റെ ഇന്നിങ്സ്. ഇരുവരും ചേർന്ന് 135 റണ്‍സിന്‍റെ അഞ്ചാം വിക്കറ്റ് കൂട്ടുകെട്ടും സ്വന്തമാക്കി. വിന്‍ഡീസ് ഇന്നിങ്സ് അവസാനിപ്പിക്കുമ്പോൾ ഏഴ് റണ്‍സെടുത്ത ജാസണ്‍ ഹോൾഡറും പൊള്ളാർഡുമാണ് ക്രീസില്‍.

21 റണ്‍സെടുത്ത ഓപ്പണർ എവിൻ ലെവിസിന്‍റെ വിക്കറ്റാണ് സന്ദർശകർക്ക് ആദ്യം നഷ്ടമായത്. രവീന്ദ്ര ജഡേജയുടെ പന്ത് ഏകദിനത്തില്‍ അരങ്ങേറ്റം കുറിച്ച നവ്ദീപ് സെയിനിയുടെ കൈകളില്‍ എത്തിച്ചാണ് ലെവിസ് പുറത്തായത്. 42 റണ്‍സെടുത്ത ഓപ്പണർ ഷായ് ഹോപ്പ് മുഹമ്മദ് ഷമിയുടെ പന്തില്‍ ബൗൾഡായി പുറത്തായി. പിന്നാലെ 37 റണ്‍സെടുത്ത ഹിറ്റ് മെയറും 38 റണ്‍സെടുത്ത റോസ്‌ടണ്‍ ചേസും പുറത്തായതോടെ സന്ദർശകർ പ്രതിരോധത്തിലായി. ഇന്ത്യക്കായി ഏകദിനത്തില്‍ അരങ്ങേറ്റം കുറിച്ച നവ്ദീപ് സെയ്‌നിയാണ് ഇരുവരുടെയും വിക്കറ്റുകൾ കൊയ്‌തത്. അർദ്ധ സെഞ്ച്വറിയെടുത്ത നിക്കോളാസ് പൂരാന്‍റെ വിക്കറ്റ് ശാർദൂല്‍ താക്കൂറാണ് സ്വന്തമാക്കിയത്. താക്കൂറിന്‍റെ പന്തില്‍ രവീന്ദ്ര ജഡേജക്ക് ക്യാച്ച് വഴങ്ങിയാണ് പൂരാന്‍ പുറത്തായത്.

ഇന്ന് ജയിക്കുന്നവർക്ക് പരമ്പര സ്വന്തമാക്കാമെന്നിരിക്കെ ഇരു ടീമുകൾക്കും മത്സരം നിർണായകമാണ്. മൂന്ന് മത്സരങ്ങളുള്ള പരമ്പരയിലെ ആദ്യ മത്സരത്തില്‍ കോലിയും കൂട്ടരും ഉയർത്തിയ 288 റണ്‍സെന്ന വിജയ ലക്ഷം 13 പന്ത് ശേഷിക്കെ സന്ദർശകർ സ്വന്തമാക്കി. രണ്ടാം മത്സരത്തില്‍ ഇന്ത്യ 107 റണ്‍സിന്‍റെ മികച്ച വിജയവും സ്വന്തമാക്കി.

ABOUT THE AUTHOR

...view details