ബംഗളൂരു: പരിപൂർണ വിജയം ഉറപ്പാക്കുന്നത് വരെ മഹാമാരിക്കെതിരായ പോരാട്ടം തുടരണമെന്ന് മുന്‍ ഇന്ത്യന്‍ നായകന്‍ അനില്‍ കുംബ്ലെ. രാജ്യത്തെ എല്ലാ പൗരന്‍മാരും കളിക്കുന്ന ടെസ്റ്റ് മത്സരം പോലെയാണ് കൊവിഡ് 19 പ്രതിരോധ പ്രവർത്തനമെന്ന് കുംബ്ലെ ട്വീറ്റ് ചെയ്‌തു. നമുക്ക് ഒറ്റക്കെട്ടായി കളിച്ച് ജയം ഉറപ്പാക്കാം. ക്രിക്കറ്റിലെ ടെസ്റ്റ് മത്സരം അഞ്ച് ദിവസമാണെങ്കില്‍ ഇത് നീണ്ടുപോകും. ക്രിക്കറ്റില്‍ ഓരോ ടീമിനും രണ്ട് ഇന്നിങ്സ് വീതമുണ്ടാകും. പക്ഷേ ഇവിടെ അതിലധികം ഉണ്ടായേക്കാം. അതിനാല്‍ ആദ്യ ഇന്നിങ്സില്‍ ലഭിച്ച മുന്‍തൂക്കം കണ്ട് അലംഭാവം കാണിക്കരുത്. രണ്ടാം ഇന്നിങ്‌സ് കഠിനമായേക്കാം. ഒരു ഇന്നിങ്‌സിലെ ലീഡ് കാരണം വിജയം ഉറപ്പാക്കിയെന്ന് വിശ്വസിക്കരുത്. അതിനായി അധികൃതർ നല്‍കുന്ന നിർദേശങ്ങൾ കർശനമായി പാലിക്കണമെന്ന് മുന്‍ ലെഗ് സ്‌പിന്നർ പറഞ്ഞു. ഇല്ലെങ്കില്‍ മുന്‍നിരയില്‍ പ്രവർത്തിക്കുന്ന കൊവിഡ് പോരാളികളിടെ ശ്രമങ്ങൾ വെറുതെയായി പോകുമെന്നും അദ്ദേഹം ഓർമിപ്പിച്ചു.
കൊവിഡിനെതിരായ പോരാട്ടത്തില്‍ നാം ജയം ഉറപ്പാക്കണം: കുംബ്ലെ - കുംബ്ലെ വാർത്ത
രണ്ടിലധികം ഇന്നിങ്‌സുള്ള ടെസ്റ്റ് മത്സരം പോലെയാണ് കൊവിഡിനെതിരായ പോരാട്ടമെന്നും മുന്‍ ഇന്ത്യന്‍ നായകന്‍ അനില്‍ കുംബ്ലെ.
കുംബ്ലെ
മഹാമാരിക്കെതിരെ പോരാടുന്നവർക്ക് നന്ദി പറയാനും കുംബ്ലെ ഈ അവസരം പ്രയോജനപ്പെടുത്തി. ഡോക്‌ടർമാരും നഴ്‌സുമാരും സഹായികളും ശുചീകരണ തൊഴിലാളികളും സന്നദ്ധ സേവകരും സർക്കാർ ജീവനക്കാരും പൊലീസും മഹത്തായ ജോലിയാണ് ചെയ്യുന്നത്. അവരെ ആദരിക്കുന്നതായും അനില്‍ കുംബ്ലെ പറഞ്ഞു.