ഗുവാഹത്തി: പരിക്കില്‍ നിന്നും മുക്തനായതിനെ തുടർന്ന് കളിക്കളത്തിലേക്കുള്ള തിരിച്ചുവരവിനൊരുങ്ങി ഇന്ത്യന്‍ പേസ് ബോളർ ജസ്പ്രീത് ബൂമ്ര. ബൂമ്ര വെള്ളിയാഴ്ച്ച നെറ്റ്സില്‍ പരിശീലനം നടത്തി. ഞായറാഴ്ച്ച ഗുവാഹത്തിയില്‍ ശ്രീലങ്കക്കായുള്ള മത്സരത്തില്‍ താരം പന്തെറിയുമെന്നാണ് പ്രതീക്ഷ. ബോളിങ്ങ് പരിശീലകന്‍ ഭാരത് അരുണിനൊപ്പം ബൂമ്ര നെറ്റ്സില്‍ പരിശീലനം നടത്തുന്ന ചിത്രം ബിസിസിഐ ട്വീറ്റ് ചെയ്‌തു.
ബൂമ്ര മാജിക്കിനായി ഗുവാഹത്തി ഒരുങ്ങുന്നു - ശ്രീലങ്കന്‍ ക്രിക്കറ്റ് ടീം വാർത്ത
ഗുവാഹത്തിയില്‍ ഞായറാഴ്ച്ച ആരംഭിക്കുന്ന ശ്രീലങ്കക്ക് എതിരായ ട്വന്‍റി-20 പരമ്പരയില്‍ പരിക്കില്‍ നിന്നും മുക്തനായ ഇന്ത്യന്‍ പേസ് ബോളർ ജസ്പ്രീത് ബൂമ്ര പന്തെറിയുമെന്ന് സൂചന
ശ്രീലങ്കക്ക് എതിരായ മൂന്ന് ട്വന്‍റി-20 മത്സരങ്ങൾ ഉൾപ്പെടുന്ന പരമ്പരയിലും ഓസ്‌ട്രേലിയക്ക് എതിരായ ഏകദിന പരമ്പരയിലും ബൂമ്രയെ ഉൾപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ സെപ്റ്റംബറില്‍ ദക്ഷിണാഫ്രിക്കെതിരെ നടന്ന ടെസ്‌റ്റ് മത്സരത്തിനിടെ പരിക്കേറ്റാണ് ബൂമ്ര കളം വിട്ടത്. ബൂമ്രക്ക് പകരം ഉമേഷ് യാദവിനെ പിന്നീട് ടീമില്‍ ഉൾപ്പെടുത്തി. അവസാനമായി വെസ്‌റ്റ് ഇന്‍ഡീസിനെതിരെയാണ് ബൂമ്ര പന്തെറിഞ്ഞത്. ആ മത്സരത്തില്‍ താരം ഏഴ് വിക്കറ്റുകളും സ്വന്തമാക്കിയിരുന്നു.
ഇന്ത്യന്‍ ടീമിന്‍റെ അവിഭാജ്യഘടകമായ ബൂമ്ര കഴിഞ്ഞ ലോകകപ്പ് മത്സരങ്ങളില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റുകൾ നേടിയ ബോളർ കൂടിയാണ്.