ഹൈദരാബാദ്: വെസ്റ്റ് ഇന്‍ഡീസ് ബാറ്റിങ് ഇതിഹാസം സർ ഗാരി സോബേഴ്‌സ് ബോളിവുഡ് ഗാനത്തിനൊപ്പം ചുവട് വെക്കുന്ന ദൃശ്യം സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാകുന്നു. വിന്‍ഡീസിലെ ബാർബഡോസില്‍ ഇന്ത്യന്‍ കുടുംബത്തിന്‍റെ വിവാഹാഘോഷ പരിപാടിക്കിടെയായിരുന്നു സോബേഴ്‌സ് പാട്ടിനൊപ്പം ചുവട് വെച്ചത്. 83 വയസുള്ള സോബേഴ്‌സിനൊപ്പം വിവാഹ പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയ മറ്റുള്ളവരും നൃത്തം ചെയ്യുന്ന ദൃശ്യങ്ങളും ട്വീറ്റിലുണ്ട്.
വൈറലായി കരീബിയന്‍ ഇതിഹാസ ക്രിക്കറ്റർ ഗാരി സോബേഴ്‌സിന്‍റെ നൃത്തം
ബോളിവുഡ് ഗാനത്തിന് ഒപ്പം ചുവടുവെക്കുന്ന വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ഇതിഹാസം ഗാരി സോബേഴ്‌സിന്‍റെ ദൃശ്യങ്ങളാണ് സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാകുന്നത്
ക്രിക്കറ്റിന്‍റെ എല്ലാ മേഖലകളിലും മികവ് പുലർത്തിയ താരമായിരുന്നു സോബേഴ്‌സ്. അസാധാരണമായിരുന്നു അദ്ദേഹത്തിന്‍റെ ടെസ്റ്റ് ബാറ്റിങ് ശരാശരി. ബാറ്റ് ചെയ്യുമ്പോൾ ഓഫ് സൈഡില്‍ അദ്ദേഹം ആധിപത്യം പുലർത്തി. പാകിസ്ഥാനെതിരായ ടെസ്റ്റില്‍ പുറത്താകാതെ എടുത്ത 365 റണ്‍സ് ടെസ്റ്റ് ക്രിക്കറ്റില്‍ ഏറെക്കാലം ഏറ്റവും ഉയർന്ന സ്കോറായിരുന്നു. 1954-ല്‍ കിംഗ്സ്റ്റണില്‍ അരങ്ങേറിയ താരം 1974-ല്‍ പോർട്ട് ഓഫ് സ്പെയിനില്‍ വിടവാങ്ങല്‍ മത്സരം കളിച്ചു.
രണ്ട് മത്സരങ്ങളും ഇംഗ്ലണ്ടിന് എതിരെയായിരുന്നു. 93 മത്സരങ്ങളില്‍ നിന്നും താരം 8032 റണ്‍സ് സ്വന്തമാക്കി. ഫസ്റ്റ്ക്ലാസ് ക്രിക്കറ്റിന്‍റെ ചരിത്രത്തില്‍ ആദ്യമായി ഒരു ഓവറില്‍ ആറ് സിക്‌സുകൾ സ്വന്തമാക്കിയ താരവും സോബേഴ്‌സാണ്. 1968-ല്‍ നടന്ന കൗണ്ടി ചാമ്പ്യന്‍ഷിപ്പില്‍ നോട്ടിങ്ഹാംഷെയറിന് എതിരായ മത്സരത്തില്‍ മാല്‍ക്കം നാഷിന്‍റെ പന്തിലാണ് സോബേഴ്‌സ് ആറ് സിക്‌സുകൾ അടിച്ച് ചരിത്രത്തില്‍ ഇടം നേടിയത്.