ഹൈദരാബാദ്:അടുത്ത സീസണിലെ ഐപിഎല്‍ മത്സരങ്ങൾക്ക് മാർച്ച് 29-ന് തുടക്കമാകും. നിലവിലെ ചാമ്പ്യന്‍മാരായ മുംബൈ ഇന്ത്യന്‍സിന്‍റെ ഹോം ഗ്രൗണ്ടായ വാങ്കഡേ സ്‌റ്റേഡിയത്തിലാണ് ഉദ്‌ഘാടന മത്സരം നടക്കുക. ഡല്‍ഹി ക്യാപിറ്റല്‍സ് ഒഫിഷ്യല്‍ വാർത്താ ഏജന്‍സിയോടാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ഐപിഎല്‍; ആദ്യമത്സരം വാങ്കഡേയില്‍ - ഐപിഎല്‍ 2020 വാർത്ത
അന്താരാഷ്‌ട്ര മാച്ചുകൾ നടക്കുന്നതിനാല്‍ വിവധ വിദേശ താരങ്ങൾക്ക് ലീഗിലെ ആദ്യ മത്സരങ്ങൾ നഷ്‌ടമാകും
ഐപിഎല്‍
സീസണ്‍ മാർച്ച് 29-ന് തുടങ്ങുന്ന കാരണത്താല്‍ ഓസ്‌ട്രേലിയയിലെയും ഇംഗ്ലണ്ടിലെയും ന്യൂസിലാന്‍ഡിലെയും ശ്രീലങ്കയിലെയും താരങ്ങൾക്ക് ആദ്യ മത്സരങ്ങൾ നഷ്‌ട്ടമാകും. അന്താരാഷട്ര മത്സരങ്ങൾ ഉള്ളതിനാലാണ് താരങ്ങൾക്ക് ഐപിഎല്‍ മത്സരങ്ങൾ നഷ്ടമാകുന്നത്. ലീഗിലെ പ്രമുഖ ടീമുകൾ എതിർക്കുകയാണെങ്കില്‍ മത്സരം ഏപ്രിലിലേക്ക് മാറ്റിവെക്കാനും സാധ്യതയുണ്ട്.