ന്യൂഡല്‍ഹി: ധോണിക്കൊപ്പമുള്ള ഫോട്ടോയും കുറിപ്പും ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത് ചർച്ചയാകുന്നു. 2016 ടി 20 ലോകകപ്പ് മത്സര ചിത്രം പോസ്റ്റ് ചെയ്തതാണ് സോഷ്യല്‍ മീഡിയയില്‍ വിവാദങ്ങൾക്ക് വഴിതെളിച്ചത്.
ധോണി രാജിവെക്കാനുള്ള തീരുമാനമെടുത്തുവെന്നും ഇക്കാര്യത്തില്‍ ടീമംഗങ്ങള്‍ക്കിടയില്‍ സൂചനകള്‍ നല്‍കിയിട്ടുണ്ടെന്നുമാണ് സോഷ്യല്‍ മീഡിയ പറയുന്നത്. ഈ ട്വീറ്റ് സൂചിപ്പിക്കുന്നത് അതാണെന്നും ചിലര്‍ അഭിപ്രായപ്പെടുന്നു.''എനിക്ക് ഒരിക്കലും മറക്കാന്‍ കഴിയാത്ത കളി. പ്രത്യേക രാത്രി. ഈ മനുഷ്യന്‍ എന്നെ ഒരു ഫിറ്റ്നെസ് ടെസ്റ്റിലെന്ന പോലെ ഓടിപ്പിച്ചു.'' ഈ അടിക്കുറിപ്പോടെയാണ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. വെസ്റ്റ് ഇന്‍ഡീസ് പരമ്പരയിലും സെപ്തംബര്‍ 15ന് ദക്ഷിണാഫ്രിക്കക്കെതിരെയുള്ള ടി 20യിലും ധോണി കളിച്ചിരുന്നില്ല. ലോകകപ്പ് സെമിഫൈനലിലെ തോല്‍വിക്ക് ശേഷം സൈനിക സേവനത്തിലുള്ള ധോണി വിരമിക്കുമെന്ന ചർച്ചകൾക്കിടെയാണ് കോലിയുടെ ട്വീറ്റ് എന്നത് ശ്രദ്ധേയമാണ്.