വിരാട് കോലി നയിക്കുന്ന ഇന്ത്യൻ ടീമിന്‍റെ ആദ്യ ഔദ്യോഗിക പ്രസ് കോണ്‍ഫറന്‍സ് മുന്നറിയിപ്പില്ലാതെ റദ്ദാക്കി. ലോക കപ്പ് പകർത്താനെത്തിയ ഇന്ത്യൻ മീഡിയയും നാല്പതിൽ പരം മാധ്യമ പ്രവർത്തകരും കോൺഫറൻസ് റൂമിൽ ഒത്തുകൂടിയെങ്കിലും ടീമംഗങ്ങള്‍ ഇന്ന് മാധ്യമങ്ങളെ കാണുന്നില്ലെന്ന അറിയിപ്പാണ് ലഭിച്ചത്.
മാധ്യമങ്ങളെ കാണാതെ ഇന്ത്യന്‍ ടീമംഗങ്ങള്‍ - വിരാട് കോലി
ഇന്ത്യന്‍ ടീമിന്‍റെ പ്രസ് മീറ്റിനായി മാധ്യമപ്രവര്‍ത്തകര്‍ മീഡിയ മുറിയില്‍ എത്തിയെങ്കിലും ടീമംഗങ്ങള്‍ മാധ്യമങ്ങളെ കാണുന്നില്ലെന്ന മറുപടിയാണ് ലഭിച്ചത്. ടീമിലെ ആഭ്യന്തര തര്‍ക്കമാണ് കാരണമെന്നാണ് സൂചന
മാധ്യമങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കാൻ ആരെത്തും എന്ന ചോദ്യമായിരുന്നു മാധ്യമങ്ങൾക്ക് ആദ്യം ഉണ്ടായിരുന്നത്. ആവേഷ് ഖാനും ദീപേശ് ചാഹറും എത്തുമെന്ന മറുപടിയായിരുന്നു മീഡിയ മാനേജറിൽ നിന്ന് മാധ്യമങ്ങളിലേക്കെത്തിയത്. തുടക്കകാർ എന്ന നിലയിൽ ഇരുവരും പതിനഞ്ചംഗ ലോക കപ്പ് ടീമിന്‍റെ ഭാഗമല്ല. ടീമിന്‍റെ സഹായിക്കാനാണ് ഇരുവരും എത്തിയിരിക്കുന്ന്. അവർക്ക് കുറച്ച് പ്രശസ്തി കിട്ടാൻ വേണ്ടിയാണ് മീറ്റിന് വരുന്നതെന്ന മാധ്യമ വക്താവിന്‍റെ മറുപടി മാധ്യമങ്ങളെ നിരാശരാക്കി. ഇന്ന് പ്രസ് മീറ്റ് ഇല്ലെന്ന മറുപടിയാണ് പിന്നീട് മാധ്യമങ്ങളെ തേടി എത്തിയത്.