മുംബൈ: ഏറ്റവും അധികം സ്ഥിരതയുള്ള താരമാണ് വിരാട് കോലിയെന്ന് കാഗിസോ റബാദ. ചാറ്റ് ഷോയില്‍ സംസാരിക്കുകയായിരുന്നു ദക്ഷിണാഫ്രിക്കന്‍ താരം റബാദ. നിലവില്‍ എല്ലാ ഫോർമാറ്റിലും കോലി മികച്ച പ്രകടനമാണ് കാഴ്‌ച്ചവെക്കുന്നത്. എല്ലാ ഫോർമാറ്റിലും 50-ല്‍ അധികമാണ് അദ്ദേഹത്തിന്‍റെ ശരാശരി. ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കുന്ന ബഹുമാനിക്കുന്ന ക്രിക്കറ്റ് താരം ആരാണെന്ന ചോദ്യത്തിന് ഉത്തരം പറയുകയായിരുന്നു റബാദ. ഏകദിന ടെസ്റ്റ് ഫോർമാറ്റുകളിലെ ഏറ്റവും സ്ഥിരതയുള്ള താരമാണ് ഇന്ത്യന്‍ നായകന്‍ കോലിയെന്ന് റബാദ പറഞ്ഞു. ബെന്‍ സ്റ്റോക്ക്, സ്റ്റീവ് സ്‌മിത്ത്, കെയിന്‍ വില്യംസ് തുടങ്ങിയവരുടെ പ്രകടനവും ഇഷ്‌ടമാണെന്നും റബാദ കൂട്ടിച്ചേർത്തു.
വിരാട് കോലി ഏറ്റവും സ്ഥിരതയാർന്ന താരം: റബാദ - വിരാട് കോലി വാർത്ത
ക്രിക്കറ്റിന്‍റെ എല്ലാ ഫോർമാറ്റിലും വിരാട് കോലി മികച്ച പ്രകടനമാണ് കാഴചവെക്കുന്നതെന്ന് ദക്ഷിണാഫ്രിക്കന്‍ താരം കാഗിസോ റബാദ
കോലി
റബാദ 43 ടെസ്റ്റ് മത്സരങ്ങളില്‍ നിന്നും 197 വിക്കറ്റുകളും 75 ഏകദിന മത്സരങ്ങളില്‍ നിന്നും 117 വിക്കറ്റുകളും 24 ടി20 മത്സരങ്ങളില്‍ നിന്നും 30 വിക്കറ്റുകളും സ്വന്തമാക്കി. ഇതേവരെ കളിച്ച 18 ഐപിഎല്‍ മത്സരങ്ങളില്‍ നിന്നായി 31 വിക്കറ്റുകളും റബാദ സ്വന്തം അക്കൗണ്ടിലാക്കി. 2015-ലാണ് റബാദ ആദ്യ അന്താരാഷ്‌ട്ര മത്സരം കളിക്കുന്നത്. ലോകകപ്പ് സ്വന്തമാക്കുകയെന്നതാണ് ലക്ഷ്യമെന്നും റബാദ പറഞ്ഞു.