ദുബായ്; കൊവിഡ് 19നെ തുടര്‍ന്ന് അഞ്ച് മാസക്കാലം പരിശീലനം മുടങ്ങിയതായി അനുഭവപ്പെടുന്നില്ലെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോലി. ഐപിഎല്‍ ആവേശത്തിനൊപ്പം ദുബായിലാണ് റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു നായകനായ വിരാട് കോലി. ആറ് ദിവസത്തെ ക്വാറന്‍റൈന് ശേഷം ഇന്ന് മുതല്‍ കോലിയും കൂട്ടരും ആര്‍സിബിക്കായി പരിശീലനം ആരംഭിച്ചു.
കൊവിഡ് 19നെ തുടര്‍ന്ന് അഞ്ച് മാസങ്ങള്‍ക്ക് ശേഷം ബാറ്റ് കയ്യിലെടുത്ത അനുഭവം കോലി ട്വീറ്റിലൂടെ പങ്കുവെച്ചു. ആറ് ദിവസം ഫീല്‍ഡില്‍ നിന്നും മാറി നിന്നതായി മാത്രമെ തോന്നിയുള്ളൂവെന്നാണ് കോലി കുറിച്ചത്. എല്ലാവര്‍ക്കും നല്ല സീസണ്‍ ആശംസിക്കാനും അദ്ദേഹം മറന്നില്ല.