കേരളം

kerala

ETV Bharat / sports

ഇരട്ട ശതകവുമായി നായകൻ കോലി; 550 കടന്ന് ഇന്ത്യ - കോലി വാർത്ത

40 അന്താരാഷ്‌ട്ര സെഞ്ച്വറികൾ നേടുന്ന ആദ്യ ഇന്ത്യന്‍ ക്യാപ്റ്റനായി കോലി. ടെസ്റ്റ് കരിയറില്‍ കോലി ഏഴായിരം റൺസും തികച്ചു.

കോലി

By

Published : Oct 11, 2019, 1:11 PM IST

Updated : Oct 11, 2019, 3:18 PM IST

പൂനെ: ദക്ഷിണാഫ്രിക്കെതിരായ രണ്ടാം ടെസ്റ്റില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിക്ക് ഇരട്ട സെഞ്ച്വറി. ആക്രമണവും പ്രതിരോധവും സമാസമം ചേർത്തായിരുന്നു കോലി പൂനെയില്‍ നിറഞ്ഞാടിയത്. ഇരട്ട ശതകവുമായി നായകൻ കോലി; 550 കടന്ന് ഇന്ത്യ . നേരത്തെ 100 കടന്ന കോലി 40 അന്താരാഷ്‌ട്ര സെഞ്ച്വറികൾ നേടുന്ന ആദ്യ ഇന്ത്യന്‍ ക്യാപ്റ്റനായി മാറി. ടെസ്റ്റ് കരിയറില്‍ കോലി ഏഴായിരം റൺസും തികച്ചു. ടെസ്റ്റ് ക്രിക്കറ്റില്‍ കോലിയുടെ 26-മത്തെ സെഞ്ച്വറിയാണ് പൂനെയില്‍ നേടിയത്. കോലിക്കൊപ്പം രവീന്ദ്ര ജഡേജ അർദ്ധ സെഞ്ച്വറി കൂടി നേടിയപ്പോൾ ഇന്ത്യൻ സ്കോർ 560 കടന്നു.

168 ബോളില്‍ 59 റണ്‍സെടുത്ത അജിങ്ക്യ രഹാനയുടെ വിക്കറ്റാണ് രണ്ടാം ദിനം ഇന്ത്യയ്ക്ക് നഷ്ടമായത്. മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 237 റണ്‍സെന്ന നിലയിലാണ് ഇന്ത്യ രണ്ടാം ദിവസം കളി തുടങ്ങിയത്. 195 ബോളില്‍ 108 റണ്‍സെടുത്ത മായങ്ക് അഗർവാളും 58 റണ്‍സെടുത്ത ചേതശ്വർ പൂജാരയുമാണ് ആദ്യദിനം മികച്ച സ്കോർ കണ്ടെത്താന്‍ ഇന്ത്യയെ തുണച്ചത്. 183 പന്തില്‍ 16 ഫോറും രണ്ട് സിക്സറും ഉൾപെടെയാണ് മായങ്ക് അഗർവാൾ തന്‍റെ രണ്ടാം ടെസ്റ്റ് സെഞ്ച്വറി തികച്ചത്. ദക്ഷിണാഫ്രിക്കന്‍ ബോളർ കഗീസോ റബാദയാണ് ആദ്യ ദിനം ഇന്ത്യയുടെ മൂന്ന് വിക്കറ്റുകളും നേടിയത്.
Last Updated : Oct 11, 2019, 3:18 PM IST

ABOUT THE AUTHOR

...view details