ഹൈദരാബാദ്: റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന്‍റെ ലോഗോ താരങ്ങളുടെ വികാരം ഉൾക്കൊള്ളുന്നതാണെന്ന് നായകന്‍ വിരാട് കോലി. ആർസിബി പുതിയ ലോഗൊ പുറത്തിറക്കിയ പശ്ചാത്തലത്തില്‍ ട്വീറ്റിലൂടെയാണ് കോലി ഇക്കാര്യം വ്യക്തമാക്കിയത്. താരങ്ങളുടെ ധീരവും വെല്ലുവിളി നിറഞ്ഞതുമായ മനോഭാവം പുതിയ ലോഗൊ ഉൾക്കൊള്ളുന്നു. ഐപിഎല്‍ 2020 സീസണ്‍ വരെ കാത്തിരിക്കാനാകില്ലെന്നും കോലി ട്വീറ്റില്‍ പറഞ്ഞു.
ആർസിബി ലോഗോ താരങ്ങളുടെ വികാരം ഉൾക്കൊള്ളുന്നത്: കോലി - ആർസിബി വാർത്ത
നേരത്തെ ഐപിഎല്‍ 13-ാം സീസണ് മുന്നോടിയായി ട്വീറ്റിലൂടെയാണ് ആർസിബി പുതിയ ലോഗോയുടെ ലോഞ്ചിങ് നിർവഹിച്ചത്
നേരത്തെ 13-ാം സീസണ് മുന്നോടിയായി ട്വീറ്റിലൂടെയാണ് ആർസിബി പുതിയ പുതിയ ലോഗോയുടെ ലോഞ്ചിങ് നിർവഹിച്ചത്. ലോഞ്ചിങ്ങിന് മുന്നോടിയായി ആർസിബി ബുധനാഴ്‌ച്ച സാമൂഹ്യ മാധ്യമങ്ങളില്‍ നിന്നും തങ്ങളുടെ പ്രൊഫൈല്‍ പിക്‌ചറും പോസ്‌റ്റുകളും നീക്കം ചെയ്‌തിരുന്നു.
ഐപിഎല്ലില്‍ 2017 മുതല്‍ 2019 വരെയുള്ള സീസണില്‍ ബംഗളൂരു മോശം പ്രകടനമാണ് കാഴ്‌ച്ചവെച്ചത്. 2017-ല്‍ എട്ടാം സ്ഥാനത്തും 2018-ല്‍ ആറാം സ്ഥാനത്തും കഴിഞ്ഞ വർഷം അവസാന സ്ഥാനത്തുമാണ് ടീം ഫിനിഷ് ചെയ്‌തത്. ഏറ്റവും അവസാനം 2016-ലാണ് ടീം ഐപിഎല്ലിന്‍റെ ഫൈനല്‍സില്‍ സ്ഥാനം ഉറപ്പിച്ചത്.