കേരളം

kerala

ETV Bharat / sports

നായകനെന്ന നിലയില്‍ ധോണിയെ മറികടന്ന് കോലി - ബംഗളൂരു വാർത്ത

നായകനെന്ന നിലയില്‍ അതിവേഗത്തില്‍ 5000 റണ്‍സ് പിന്നിടുന്ന താരമെന്ന റെക്കോഡ് വിരാട് കോലി സ്വന്തമാക്കി. മുന്‍ ഇന്ത്യന്‍ നായകന്‍ എംഎസ് ധോണിയെ മറികടന്നാണ് കോലിയുടെ നേട്ടം

Virat Kohli News  Bengaluru News  MS Dhoni News  വിരാട് കോലി വാർത്ത  ബംഗളൂരു വാർത്ത  എംഎസ് ധോണി വാർത്ത
കോലി

By

Published : Jan 19, 2020, 10:12 PM IST

ബംഗളൂരു:ഏകദിന മത്സരങ്ങളില്‍ നായകനെന്ന നിലയില്‍ അതിവേഗത്തില്‍ 5000 റണ്‍സ് തികക്കുന്ന താരമായി വിരാട് കോലി. ഓസ്‌ട്രേലിയക്ക് എതിരെ ബംഗളൂരു ചിന്ന സ്വാമി സ്റ്റേഡിയത്തില്‍ നടന്ന ഏകദിന മത്സരത്തിലാണ് കോലി ഈ നേട്ടം സ്വന്തമാക്കിയത്. മുന്‍ ഇന്ത്യന്‍ നായകന്‍ എംഎസ് ധോണിയെ മറികടന്നാണ് കോലിയുടെ നേട്ടം.

നായകനെന്ന നിലയില്‍ അതിവേഗത്തില്‍ 5000 റണ്‍സ് പിന്നിടുന്ന താരമെന്ന റെക്കോഡ് സ്വന്തമാക്കി വിരാട് കോലി

വിരാട് കോലി 82 ഇന്നിങ്ങ്‌സുകളില്‍ നിന്നും ഈ നേട്ടം സ്വന്തമാക്കിയപ്പോൾ എംഎസ് ധോണി 127 ഇന്നിങ്ങ്‌സുകളില്‍ നിന്നാണ് ഈ നാഴികക്കല്ല് പിന്നിട്ടത്. മുന്‍ ഓസിസ് നായകന്‍ റിക്കി പോണ്ടിങ്ങ്, ഓസിസ് നായകന്‍ ഗ്രെയിം സ്‌മിത്ത്, മുന്‍ ഇന്ത്യന്‍ നായകനും ബിസിസിഐ പ്രസിഡന്‍റുമായ സൗരവ് ഗാംഗുലി എന്നിവരാണ് പട്ടികയിലെ ആദ്യ അഞ്ചില്‍ ഉൾപ്പെട്ട മറ്റ് താരങ്ങൾ. പോണ്ടിങ് 131-ഉം സ്‌മിത്ത് 135-ഉം ഗാംഗുലി 136-ഉം ഇന്നിങ്സുകളില്‍ 5000 റണ്‍സെന്ന നേട്ടം സ്വന്തമാക്കി. അതേസമയം ഓസ്‌ട്രേലിയക്ക് എതിരായ ഏകദിന പരമ്പര കോലിയുടെ നേതൃത്വത്തില്‍ ഇന്ത്യ സ്വന്തമാക്കി. ബംഗളൂരുവില്‍ 15 പന്ത് ശേഷിക്കെ ഓസ്‌ട്രേലിയ ഉയർത്തിയ 287 റണ്‍സെന്ന വിജയലക്ഷ്യം മറികടന്നാണ് ഇന്ത്യ പരമ്പര നേടിയത്. മൂന്ന് മത്സരങ്ങളുള്ള പരമ്പരയില്‍ ഇരു ടീമുകളും നേരത്തെ ഒരോ ജയം സ്വന്തമാക്കിയിരുന്നു.

ABOUT THE AUTHOR

...view details