കേരളം

kerala

ETV Bharat / sports

ഏകദിനത്തില്‍ 400 മത്സരം തികച്ച് കോലി - വിരാട് കോലി വാർത്ത

400 മത്സരം കളിക്കുന്ന എട്ടാമത്തെ ഇന്ത്യന്‍ താരമാണ് വിരാട് കോലി. 2008-ല്‍ ശ്രീലങ്കക്ക് എതിരെയായിരുന്നു കോലി ആദ്യ ഏകദിനം. ഇതിനകം അദ്ദേഹം 241 ഏകദിന മത്സരങ്ങളും 84 ടെസ്‌റ്റ് മത്സരങ്ങളും 75 ട്വന്‍റി-20 മത്സരങ്ങളും കളിച്ചു

Virat Kohli news  India vs West Indies news  വിരാട് കോലി വാർത്ത  വിശാഖപട്ടണം ഏകദിനം വാർത്ത
കോലി

By

Published : Dec 18, 2019, 4:54 PM IST

വിശാഖപട്ടണം:400 അന്താരാഷ്‌ട്ര മത്സരങ്ങൾ കളിക്കുന്ന ഇന്ത്യന്‍ താരമായി നായകന്‍ വിരാട് കോലി. വെസ്‌റ്റ് ഇന്‍ഡീസിെനതിരായ രണ്ടാമത്തെ ഏകദിന മത്സരം കളിക്കാന്‍ ഇറങ്ങിയതോടെയാണ് കോലി ഈ നേട്ടം സ്വന്തമാക്കിയത്.

2008-ല്‍ ശ്രീലങ്കക്ക് എതിരായാണ് കോലി തന്‍റെ ആദ്യത്തെ ഏകദിന മത്സരം കളിക്കുന്നത്. ഇതേ തുടർന്ന് അദ്ദേഹം ഇന്ത്യയെ പ്രതിനിധീകരിച്ച് 241 ഏകദിന മത്സരങ്ങൾ കളിച്ചു. കൂടാതെ 84 ടെസ്‌റ്റ് മത്സരങ്ങളും 75 ട്വന്‍റി-20 മത്സരങ്ങളും കോലി കളിച്ചു. ഇതിന് മുമ്പ് ഏഴ് ഇന്ത്യന്‍ താരങ്ങളാണ് ഈ നേട്ടം സ്വന്തമാക്കിയത്. കോലിയെ കൂടാതെ 664 മത്സരങ്ങൾ കളിച്ച ഇതിഹാസ താരം സച്ചിന്‍ ടെന്‍ഡുല്‍ക്കറും 538 മത്സരങ്ങൾ കളിച്ച മുന്‍ ഇന്ത്യന്‍ നായകന്‍ എംഎസ് ധോണിയും, 509 മത്സരങ്ങൾ കളിച്ച രാഹുല്‍ ദ്രാവിഡും 433 മത്സരങ്ങൾ കളിച്ച മുഹമ്മദ് അസറുദ്ദീനം 424 മത്സരങ്ങൾ കളിച്ച സൗരവ് ഗാംഗുലിയും 403 മത്സരങ്ങൾ കളിച്ച അനില്‍ കുംബ്ലയും 402 മത്സരങ്ങൾ കളിച്ച യുവരാജ് സിങ്ങും ക്ലബില്‍ അംഗങ്ങളാണ്.

രാജ്യാന്തര തലത്തില്‍ കോലിയെ കൂടാതെ 33 താരങ്ങളാണ് ഈ നേട്ടം സ്വന്തമാക്കിയത്. വിന്‍ഡീസിെനതിരായ മത്സരത്തില്‍ ജീവന്‍മരണ പോരാട്ടമാണ് വിശാഖപട്ടണത്തില്‍ കോലയും കൂട്ടരും നടത്തുന്നത്. മൂന്ന് മത്സരങ്ങൾ ഉള്ള പരമ്പരയിലെ ആദ്യ മത്സരം സന്ദർശകർ വിജയിച്ചിരുന്നു.

ABOUT THE AUTHOR

...view details