കേരളം

kerala

ETV Bharat / sports

വിരാടം ഈ വർഷം; റണ്‍വേട്ടയില്‍ കോലി ഒന്നാമത്

ഒരു കലണ്ടർ വർഷം ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന ബാറ്റ്സ്‌മാന്‍ എന്ന റെക്കോഡ് സ്വന്തമാക്കി ഇന്ത്യന്‍ നായകന്‍ വിരാട് കോലി. രോഹിത് ശർമയാണ് രണ്ടാം സ്ഥാനത്ത്

By

Published : Dec 23, 2019, 5:45 PM IST

Virat Kohli beats Rohit Sharma  Virat kohli  Rohit Sharma  Indian cricket team  വിരാട് കോലി വാർത്ത  രോഹിത് ശർമ്മ വാർത്ത  ടീം ഇന്ത്യ വാർത്ത
കോലി

ഹൈദരാബാദ്: ഒരു കലണ്ടർ വർഷത്തില്‍ അന്താരാഷ്‌ട്ര മത്സരങ്ങളില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരമായി ഇന്ത്യന്‍ നായകന്‍ വിരാട് കോലി. ഈ വർഷം 2455 റണ്‍സാണ് കോലിയുടെ ബാറ്റില്‍ നിന്നും പിറന്നത്. തുടർച്ചയായ നാലാം വർഷമാണ് കോലി ഈ നേട്ടം സ്വന്തമാക്കുന്നത്. 44 മത്സരങ്ങളില്‍ നിന്ന് ഏഴ് സെഞ്ച്വറിയും 14 അർദ്ധ സെഞ്ച്വറിയും കോലി നേടി. ഇന്ത്യന്‍ ഓപ്പണർ രോഹിത് ശർമയാണ് രണ്ടാം സ്ഥാനത്ത്. 2442 റണ്‍സാണ് ഹിറ്റ്മാന്‍ ഈ കലണ്ടർ വർഷം സ്വന്തമാക്കിയത്.

വിരാട് കോലി

വെസ്റ്റ് ഇന്‍ഡീസിനെതിരായ മൂന്നാം ഏകദിനത്തിന് മുമ്പ് കോലിയെക്കാല്‍ ഒമ്പത് റണ്‍സ് മുന്നിലായിരുന്നു രോഹിത് ശര്‍മ. എന്നാല്‍ കട്ടക്ക് ഏകദിനം പൂർത്തിയായപ്പോൾ ഹിറ്റ്മാനേക്കാൾ റണ്‍സ് നേടി കോലി റെക്കോഡ് സ്വന്തം പേരിലാക്കി. 2082 റണ്‍സ് നേടിയ പാകിസ്ഥാന്‍റെ ബാബര്‍ അസമാണ് പട്ടികയില്‍ മൂന്നാം സ്ഥാനത്ത്. ന്യൂസിലന്‍ഡ് താരം റോസ് ടെയ്‌ലര്‍ 1820 റണ്‍സുമായി നാലാമതും 1790 റണ്‍സുമായി ജോ റൂട്ട് അഞ്ചാമതുമാണ്.

അതേസമയം ഏകദിന മത്സരങ്ങളില്‍ ഈ കലണ്ടർ വർഷം ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരമെന്ന റെക്കോഡ് രോഹിത് ശർമ സ്വന്തമാക്കി. 1490 റണ്‍സാണ് ഹിറ്റ്മാന്‍ ഈ വർഷം ഏകദിന മത്സരങ്ങളില്‍ നിന്നും സ്വന്തമാക്കിയത്. 1377 റണ്‍സുമായി കോലിയാണ് രണ്ടാം സ്ഥാനത്ത്.

ABOUT THE AUTHOR

...view details