ഹൈദരാബാദ്: മുന്‍ ദക്ഷിണാഫ്രിക്കന്‍ താരം എബി ഡിവില്ലിയേഴ്‌സും ഇന്ത്യന്‍ നായകന്‍ വിരാട് കോലിയും ചേർന്ന് തെരഞ്ഞെടുത്ത ഏകദിന ഇലവന്‍റെ നായകനായി മഹേന്ദ്ര സിങ് ധോണിയെ തെരഞ്ഞെടുത്തു. ഇന്‍സ്റ്റഗ്രാം ലൈവിലൂടെയാണ് ഇരുവരും ടീമിനെ തെരഞ്ഞെടുത്തത്. ഇരുവരും ചേർന്ന ടീമില്‍ ഇന്ത്യയിലെയും ദക്ഷിണാഫ്രിക്കയിലെയും സമകാലികരെ മറ്റ് അംഗങ്ങളായി തെരഞ്ഞെടുത്തു.
കോലിയുടെയും ഡിവില്ലിയേഴ്‌സിന്‍റെയും ടീമില്‍ ധോണി നായകന്‍ - dhoni news
ഇന്ത്യന്‍ നായകന്‍ വിരാട് കോലിയും ദക്ഷിണാഫ്രിക്കന്‍ താരം എബി ഡിവില്ലിയേഴ്‌സും ഇന്‍സ്റ്റഗ്രാം ലൈവിലൂടെയാണ് സമകാലികരെ ചേർത്ത് ടീം രൂപീകരിച്ചത്
ഇന്ത്യന്‍ ഓപ്പണർ രോഹിത് ശർമ്മയും ഇതിഹാസ താരം സച്ചന്‍ ടെന്‍ഡുല്‍ക്കറും ചേർന്നതാണ് ഓപ്പണിങ് കൂട്ടുകെട്ട്. വിരാട് കോലി മൂന്നാമതും ഡിവില്ലിയേഴ്‌സ് നാലാമതുമാണ്. ഓൾറൗണ്ടർമാരായ ജാക്ക് കല്ലിസ്, യുവരാജ് സിങ്, യുസ്‌വേന്ദ്ര ചാഹല്‍, ജസ്‌പ്രീത് ബുമ്ര, ഡെയില്‍ സ്റ്റെയിന്‍, കാസിഗോ റബാദ എന്നിവരാണ് മറ്റുതാരങ്ങൾ. ഗാരി ക്രിസ്റ്റ്യനാണ് മുഖ്യ പരിശീലകന്‍. അദ്ദേഹത്തിന്‍റെ നേതൃത്വത്തിലാണ് ടീം ഇന്ത്യ 2011-ല്‍ ലോകകപ്പ് സ്വന്തമാക്കിയത്. ഓൾ റൗണ്ടർ രവീന്ദ്ര ജഡേജ, സ്‌പിന്നർ കുല്‍ദീപ് യാദവ്, മോർനി മോർക്കല്‍ എന്നിവർക്ക് ടീമില്‍ സ്ഥാനം ലഭിച്ചെങ്കിലും അന്തിമ ഇലവനില്‍ ഇടം നേടാനായില്ല.