മുൻ ഓസ്ട്രേലിയൻ നായകൻ റിക്കി പോണ്ടിംഗിന്‍റെ റെക്കോർഡ് മറികടന്ന് ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലി. ഏകദിന ക്രിക്കറ്റിൽ ഏറ്റവും വേഗത്തിൽ 9000 റൺസ് നേടുന്ന ക്യാപ്റ്റനെന്ന റെക്കോർഡാണ് കോഹ്‌ലി നേടിയത്. ഓസ്ട്രേലിയക്കെതിരായ രണ്ടാം ഏകദിനത്തിൽ കരിയറിലെ 40-ാം സെഞ്ച്വറിയും താരം നേടി.
159 ഇന്നിംഗ്സില്‍ നിന്നാണ് കോഹ്‌ലി ഈ നേട്ടം സ്വന്തമാക്കിയത്. ക്യാപ്റ്റനായിരിക്കെ 9000 റണ്‍സ് പൂര്‍ത്തിയാക്കുന്ന ആറാമത്തെ താരമാണ് കോഹ്‌ലി. നേരത്തെ ഏകദിനത്തില്‍ 10000 റണ്‍സ് പൂര്‍ത്തിയാക്കിയിരുന്നു. വേഗത്തില്‍ 10000 റണ്‍സ് പൂര്‍ത്തിയാക്കുന്ന കാര്യത്തില്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിനേയും ഇന്ത്യൻ നായകൻ പിന്തള്ളിയിരുന്നു.
നാഗ്പൂർ ഏകദിനത്തില്‍ ഇന്ത്യന്‍ നായകന്‍റെ സെഞ്ച്വറി കരുത്തിൽ ഓസ്ട്രേലിയക്കെതിരെ ഇന്ത്യ 250 റൺസെടുത്തു. 107 പന്തില്‍ ഒമ്പത് ബൗണ്ടറികള്‍ സഹിതമാണ് കോഹ്‌ലി 40-ാം ഏകദിന സെഞ്ച്വറിയിലെത്തിയത്.
അന്താരാഷ്ട്ര ക്രിക്കറ്റില്‍ ക്യാപ്റ്റനായി ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയവര്‍
റിക്കി പോണ്ടിംഗ്- 15440