മാഞ്ചസ്റ്റര്‍:കൊവിഡ് 19 പ്രോട്ടോക്കോള്‍ ലംഘിച്ച ഇംഗ്ലീഷ് പേസര്‍ ജോഫ്ര ആര്‍ച്ചക്കെതിരെ നടപടി. ആര്‍ച്ചര്‍റെ താക്കീത് ചെയ്‌ത ഇംഗ്ലീഷ് ആന്‍ഡ് വെയില്‍സ് ക്രിക്കറ്റ് ബോര്‍ഡ് പിഴയും വിധിച്ചു. പക്ഷേ പിഴത്തുക എത്രയെന്ന് വ്യക്തമാക്കിയിട്ടില്ല. ജൂലൈ 17ന് ആര്‍ച്ചറുടെ ഭാഗം കേട്ടശേഷമാണ് ബോര്‍ഡിന്‍റെ നടപടി. അതേസമയം പിഴത്തുക എത്രെയെന്ന് വ്യക്തമാക്കിയിട്ടില്ല. കഴിഞ്ഞ ജൂലൈ 13നാണ് ആര്‍ച്ചര്‍ കൊവിഡ് 19 പ്രോട്ടോക്കോള്‍ ലംഘിച്ച് ജൈവ സംരക്ഷണ വലയത്തിന് പുറത്ത് പോയത്.
കൊവിഡ് പ്രോട്ടോക്കോള്‍ ലംഘനം; ആര്‍ച്ചക്കെതിരെ നടപടി - covid 19 news
വെസ്റ്റ് ഇന്‍ഡീസിന് എതിരായ ടെസ്റ്റ് പരമ്പരക്കുള്ള ഇംഗ്ലീഷ് ടീമിന്‍റെ ഭാഗമായ പേസര്‍ ജോഫ്ര ആര്‍ച്ചര്‍ കഴിഞ്ഞ ജൂലൈ 13നാണ് കൊവിഡ് 19 പ്രോട്ടോക്കോള്‍ ലംഘിച്ച് ജൈവ സംരക്ഷണ വലയത്തിന് പുറത്തുപോയത്
ഇതേ തുടര്‍ന്ന് വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാമത്തെ ടെസ്റ്റില്‍ ആര്‍ച്ചര്‍ക്ക് പങ്കെടുക്കാന്‍ സാധിച്ചിരുന്നില്ല. രണ്ട് തവണ കൊവിഡ് 19 ടെസ്റ്റില്‍ നെഗറ്റീവെന്ന് തെളിഞ്ഞാല്‍ അടുത്ത 21ാം തീയതി മാത്രമെ ആര്‍ച്ചര്‍ക്ക് ടീമിനൊപ്പം ചേരാന്‍ സാധിക്കൂ. നിലവില്‍ ആര്‍ച്ചര്‍ സ്വയം ഐസൊലേഷനില്‍ കഴിയുകയാണ്.
ഓള്‍ഡ് ട്രാഫോഡില്‍ വെസ്റ്റ് ഇന്‍ഡീസിന് എതിരായ രണ്ടാമത്തെ ടെസ്റ്റില്‍ ഇംഗ്ലണ്ട് ഒമ്പത് വിക്കറ്റ് നഷ്‌ടത്തില്‍ 469 റണ്‍സെടുത്ത് ഡിക്ലയര്‍ ചെയ്‌തു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ വിന്‍ഡീസ് രണ്ടാം ദിവസമായ ജൂലൈ 18ന് ഒരു വിക്കറ്റ് നഷ്‌ടത്തില്‍ 32 റണ്‍സെടുത്തു. അതസമയം മൂന്നാം ദിവസമായ ഇന്ന് മഴ കാരണം ഇതേവരെ കളി ആരംഭിക്കാന്‍ സാധിച്ചിട്ടില്ല.