ക്രൈസ്റ്റ് ചര്‍ച്ച്: കൊവിഡ് 19 പ്രോട്ടോക്കോള്‍ ലംഘിച്ചതിനെ തുടര്‍ന്ന് ന്യൂസിലന്‍ഡ് പര്യടനത്തിന് എത്തിയ വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ടീമിന്‍റെ പരിശീലനാനുമതി നിഷേധിച്ച് ക്രിക്കറ്റ് ന്യൂസിലന്‍ഡ്. പര്യടനത്തിനായി എത്തിയ വിന്‍ഡീസ് സംഘം ക്രൈസ്റ്റ് ചര്‍ച്ചില്‍ ഐസൊലേഷനില്‍ കഴിയുന്നതിനിടെയാണ് കൊവിഡ് 19 പ്രോട്ടോക്കോള്‍ ലംഘിച്ചത്. ന്യൂസിലന്‍ഡിലെ ഹോട്ടലില്‍ ഭക്ഷണം കഴിക്കാന്‍ എത്തിയ ടീം അംഗങ്ങള്‍ സമ്പര്‍ക്ക വിലക്ക് ലംഘിച്ചെന്ന് ന്യൂസിലന്‍ഡ് സര്‍ക്കാര്‍ അധികൃതര്‍ കണ്ടെത്തി. ഇതു സംബന്ധിച്ച ദൃശ്യങ്ങള്‍ ഹോട്ടലിലെ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. അതേസമയം പര്യടനത്തിന് എത്തിയ സംഘത്തില്‍ ആരെങ്കിലും ബയോ സെക്വയര്‍ ബബിള്‍ ലംഘിച്ചതായോ പുറത്ത് നിന്നുള്ളവര്‍ ബബിളിന് ഉള്ളിലേക്ക് പ്രവേശിച്ചതായോ കണ്ടെത്താന്‍ ന്യൂസിലന്‍ഡിലെ ആരോഗ്യവകുപ്പ് അധികൃതര്‍ക്ക് സാധിച്ചിട്ടില്ല.
കൊവിഡ് നിയമം ലംഘിച്ചു; വിന്‍ഡീസിന് പരിശീലനത്തിന് അനുമതിയില്ല - new zealand tour news
മൂന്ന് മത്സരങ്ങളുള്ള ടി20യും രണ്ട് വീതും ടെസ്റ്റും ന്യൂസിലന്‍ഡ് പര്യടനത്തിന്‍റെ ഭാഗമായി വെസ്റ്റ് ഇന്‍ഡീസ് ടീം കളിക്കും
നിയമ ലംഘനങ്ങള്‍ തുടര്‍ന്നും ഉണ്ടാവാതിരിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിച്ചതായി ക്രിക്കറ്റ് ന്യൂസിലന്‍ഡ് ട്വീറ്റ് ചെയ്‌തു. ടീം അംഗങ്ങള്‍ക്ക് 14 ദിവസത്തെ നിര്‍ബന്ധിത ക്വാറന്‍റൈനാണ് നേരത്തെ നിര്‍ദ്ദേശിച്ചിരുന്നത്. മൂന്ന് മത്സരങ്ങളുള്ള ടി20യും രണ്ട് ടെസ്റ്റുമാണ് പര്യടനത്തിന്‍റെ ഭാഗമായി വിന്‍ഡീസ് ടീം കിവീസിന് എതിരെ കളിക്കുക. ടി20 പരമ്പരക്ക് ഈ മാസം 27ന് തുടക്കമാകും. വിന്‍ഡീസ് താരങ്ങള്‍ കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച പശ്ചാത്തലത്തില്‍ മത്സരം തുടങ്ങുന്ന കാര്യം അനിശ്ചിതത്വത്തിലാണ്.