കേരളം

kerala

ETV Bharat / sports

വിജയ് ഹസാരെ ട്രോഫി: കേരളാ ടീമിനെ സച്ചിന്‍ ബേബി നയിക്കും, സഞ്ജുവില്ല - vijay hazare trophy and kerala news

ഫെബ്രുവരി മധ്യത്തോടെ വിജയ്‌ ഹസാരെ ട്രോഫിക്ക് തുടക്കമാകും. മുഷ്‌താഖ് അലി ട്രോഫി മാതൃകയിലാകും ബിസിസിഐ ഈ ടൂര്‍ണമെന്‍റും നടത്തുക

വിജയ്‌ ഹസാരെ ട്രോഫിയും കേരളവും വാര്‍ത്ത  സച്ചിന്‍ ബേബി നയിക്കും വാര്‍ത്ത  vijay hazare trophy and kerala news  sachin baby will lead news
വിജയ്‌ ഹസാരെ ട്രോഫി

By

Published : Feb 8, 2021, 10:33 PM IST

വിജയ്‌ ഹസാരെ ട്രോഫിക്കുള്ള കേരളാ സംഘത്തെ സച്ചിന്‍ ബേബി നയിക്കും. ഫെബ്രുവരി പകുതിയോടെ ആരംഭിക്കുന്ന ആഭ്യന്തര ഏകദിന ടൂര്‍ണമെന്‍റിനായി 20 അംഗ സംഘത്തെയാണ് കേരളാ ക്രിക്കറ്റ് അസോസിയേഷന്‍ പ്രഖ്യാപിച്ചത്. ഇംഗ്ലണ്ടിനെതിരായ ഏകദിന, ടി20 മത്സരങ്ങള്‍ വരാനിരിക്കുന്ന പശ്ചാത്തലത്തില്‍ സഞ്ജു സാംസണെ സംഘത്തില്‍ നിന്നും മാറ്റിനിര്‍ത്തി. അതസമയം മുഷ്‌താഖ് അലി ടി20 ടൂര്‍ണമെന്‍റില്‍ ടീമിലുണ്ടായിരുന്ന ദേശീയ താരം എസ്‌ ശ്രീശാന്ത് ടീമിനൊപ്പം തുടരും.

മുഷ്‌താഖ് അലി ടി20യില്‍ കേരളത്തിന് വേണ്ടി കളിച്ച വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്‌മാന്‍ വിഷ്‌ണു വിനോദാണ് വൈസ് ക്യാപ്‌റ്റന്‍. മുഷ്‌താഖ് അലി ടി20 ടൂര്‍ണമെന്‍റില്‍ മികച്ച ഫോമിലേക്കുയര്‍ന്ന മുഹമ്മദ് അസ്‌ഹറുദ്ദീന്‍, റോബിന്‍ ഉത്തപ്പ, ജലജ് സക്‌സേന, ബേസില്‍ തമ്പി തുടങ്ങിയരും ടീമില്‍ തുടരും.

എസ്‌കെ രോഹന്‍, സഞ്ജു വിശ്വനാഥ്, സല്‍മാന്‍ നിസാര്‍, വത്സല്‍ ഗോവിന്ദ്, അക്ഷയ്‌ ചന്ദ്രന്‍, വിനൂപ് എസ്‌ മനോഹരന്‍, സിജോമോന്‍ ജോസഫ്, എസ് മിഥുന്‍, എം അരുണ്‍, എംഡി നിധീഷ്, എംപി ശ്രീരൂപ്‌, എഫ് ഫനൂസ്, കെജി രോജിത് തുടങ്ങിയവരാണ് ടീമിലെ മറ്റ് അംഗങ്ങള്‍.

ABOUT THE AUTHOR

...view details