കേരളം

kerala

ETV Bharat / sports

വിജയ്‌ഹസാരെ ട്രോഫിക്ക് ഇന്ന് തുടക്കം; കേരളം ഒഡീഷക്കെതിരെ

അഞ്ച് എലൈറ്റ് ഗ്രൂപ്പുകളിലും പ്ലേറ്റ് ഗ്രൂപ്പിലുമായി 38 ടീമുകളാണ് ആറ് വേദികളിലായി നടക്കുന്ന ആഭ്യന്തര ഏകദിന ടൂര്‍ണമെന്‍റില്‍ മാറ്റുരക്കുക

വിജയ്‌ഹസാരെ ട്രോഫി ഇന്ന് വാര്‍ത്ത  കേരളത്തിന് ടോസ് വാര്‍ത്ത  വിജയ്‌ഹസാരെ ടോസ് വാര്‍ത്ത  vijay hazare trophy today news  toss for kerala news  vijay hazare toss news
വിജയ്‌ഹസാരെ ട്രോഫി

By

Published : Feb 20, 2021, 5:33 AM IST

ബാംഗ്ലൂര്‍: ആഭ്യന്തര ഏകദിന ക്രിക്കറ്റ് ടൂര്‍ണമെന്‍റായ വിജയ്‌ഹസാരെ ട്രോഫിക്ക് ഇന്ന് തുടക്കം. കേരളം ടൂര്‍ണമെന്‍റിന്‍റെ ആദ്യ മത്സരത്തില്‍ ഒഡീഷയെ നേരിടും. ബംഗളൂരുവില്‍ രാവിലെ ഒമ്പത് മണിക്കാണ് മത്സരം ആരംഭിക്കുക. എലൈറ്റ് സി ഗ്രൂപ്പില്‍ കേരളത്തെയും ഒഡീഷയെയും കൂടാതെ കര്‍ണാടകം, ഉത്തര്‍പ്രദേശ്, റെയില്‍വേസ്, ബീഹാര്‍ എന്നിവരാണ് ഉള്ളത്. കൊവിഡ് മാനദണ്ഡങ്ങള്‍ അനുസരിച്ച് നടക്കുന്ന ടൂര്‍ണമെന്‍റില്‍ സി ഗ്രൂപ്പിലെ എല്ലാ മത്സരങ്ങളും ബംഗളൂരുവിലാണ്. കേരളം ഉള്‍പ്പെടെയുള്ള ടീമുകള്‍ ബംഗളൂരുവിലെ ബയോ സെക്വയര്‍ ബബിളിലാണ് കഴിയുന്നത്. ബിസിസിഐയുടെ കൊവിഡ് മാനദണ്ഡങ്ങള്‍ പ്രകാരം കഴിഞ്ഞ 13ന് കേരളം ഉള്‍പ്പെടെ എലൈറ്റ് ഗ്രൂപ്പിലെ എല്ലാ ടീമുകളും ബംഗളൂരുവില്‍ എത്തിയിരുന്നു.

അഞ്ച് എലൈറ്റ് ഗ്രൂപ്പുകളിലും പ്ലേറ്റ് ഗ്രൂപ്പിലുമായി 38 ടീമുകള്‍ മാറ്റുരക്കും. കൊവിഡ് പശ്ചാത്തലത്തില്‍ ചരിത്രത്തില്‍ ആദ്യമായി ബിസിസിഐ രഞ്ജി ട്രോഫി ഇത്തവണ ഉപേക്ഷിച്ച സാഹചര്യത്തില്‍ ആഭ്യന്തര ക്രിക്കറ്റ് താരങ്ങള്‍ക്ക് അന്താരാഷ്‌ട്ര ക്രിക്കറ്റിലേക്ക് മുന്നേറാനുള്ള ഏറ്റവും വലിയ അവസരം കൂടിയായി വിജയ് ഹസാരെ ട്രോഫി മാറും. ബംഗളൂരുവിനെ കൂടാതെ സൂറത്ത്, ഇന്‍ഡോര്‍, ജയ്‌പൂര്‍, കൊല്‍ക്കത്ത എന്നിവിടങ്ങളിലാണ് എലൈറ്റ് ഗ്രൂപ്പ് മത്സരങ്ങള്‍ നടക്കുക. പ്ലേറ്റ് ഗ്രൂപ്പ് മത്സരങ്ങള്‍ക്ക് തമിഴ്‌നാടും വേദിയാകും. എലൈറ്റ് ഗ്രൂപ്പില്‍ ആറ് വീതം ടീമുകളും പ്ലേറ്റ് ഗ്രൂപ്പില്‍ എട്ട് ടീമുകളുമാണ് മത്സരിക്കുക.

കഴിഞ്ഞ വര്‍ഷത്തെ ചാമ്പ്യന്‍മാരായ കര്‍ണാടക സി ഗ്രൂപ്പിലാണ്. കഴിഞ്ഞ വര്‍ഷത്തെ റണ്ണറപ്പും ഇത്തവണ മുഷ്‌താഖ് അലി ടി20 ടൂര്‍ണമെന്‍റിലെ ചാമ്പ്യന്‍മാരുമായ തമിഴ്‌നാട് ബി ഗ്രൂപ്പിലാണ്. മുന്‍ ചാമ്പ്യന്‍മാരായ മുംബൈയും ഡല്‍ഹിയും ഡി ഗ്രൂപ്പിലും. ഇന്ന് ആരംഭിക്കുന്ന ലീഗ് തല മത്സരങ്ങള്‍ മാര്‍ച്ച് ഒന്നിന് അവസാനിക്കും. ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങള്‍ മാര്‍ച്ച് എട്ട്, ഒമ്പത് തീയതികളിലും സെമി ഫൈനല്‍ പോരാട്ടങ്ങള്‍ മാര്‍ച്ച് 11നും ഫൈനല്‍ മാര്‍ച്ച് 14നും നടക്കും.

ABOUT THE AUTHOR

...view details