ന്യൂഡല്‍ഹി:അണ്ടർ 19 ലോകകപ്പ് കളിക്കുന്ന ടീം ഇന്ത്യക്ക് പിന്തുണയുമായി സീനിയർ ടീം. വിരാട് കോലിയുടെ നേതൃത്വത്തിലുള്ള ടീം ഇന്ത്യ പരിശീലകന്‍ രവിശാസ്‌ത്രിക്ക് ഒപ്പം ടിവിയില്‍ മത്സരം കാണുന്ന ചിത്രം ബിസിസിഐ ട്വീറ്റ് ചെയ്‌തു. ന്യൂസിലന്‍ഡില്‍ നിന്നും ഇന്ത്യയുടെ അണ്ടർ 19 ടീമിന് പിന്തുണയെന്ന പേരിലാണ് ട്വീറ്റ്.
അണ്ടർ 19 ലോകകപ്പ്; പിന്തുണയുമായി കോലിയും കൂട്ടരും - cricket news
ടീം ഇന്ത്യ ഉയർത്തിയ 178 റണ്‍സെന്ന വിജയ ലക്ഷ്യം പിന്തുടർന്ന് മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ബംഗ്ലാദേശ് അവസാനം വിവരം ലഭിക്കുമ്പോൾ ഏഴ് വിക്കറ്റ് നഷ്‌ടത്തില്‍ 147 റണ്‍സെടുത്തു
മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്‌ത ടീം ഇന്ത്യ 47.2 ഓവറില്‍ 177 റണ്‍സെടുത്തു. അർദ്ധ സെഞ്ച്വറിയോടെ 88 റണ്‍സെടുത്ത ഓപ്പണർ യശസ്വി ജയ്‌സ്വാൾ മാത്രമാണ് ഇന്ത്യന്‍ നിരയില്‍ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തത്. 38 റണ്‍സെടുത്ത തിലക് വർമയും 22 റണ്‍സെടുത്ത വിക്കറ്റ് കീപ്പർ ബാറ്റ്സ്‌മാന്‍ ദ്രുവ് ചന്ദ് ജുറലും മാത്രമാണ് യശസ്വിയെ കൂടാതെ രണ്ടക്കം കടന്നത്. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ബംഗ്ലാദേശ് ബാറ്റിങ് നിരക്കും ശോഭിക്കാനായില്ല. അവസാനം വിവരം ലഭിക്കുമ്പോൾ ഏഴ് വിക്കറ്റ് നഷ്‌ടത്തില്‍ 147 റണ്‍സെന്ന നിലയിലാണ് ബംഗ്ലാദേശ്. 45 റണ്‍സെടുത്ത ഓപ്പണർ പർവേസ് ഹുസൈന്‍ ഇമോണും 31 റണ്‍സടുത്ത് നായകന്‍ അലി അക്ബറുമാണ് ക്രീസില്‍.