പൊച്ചെസ്ട്രോം; അണ്ടർ 19 ലോകകപ്പ് ഫൈനല്‍ മത്സരത്തിലെ കയ്യാങ്കളിയില്‍ അഞ്ച് താരങ്ങൾക്കെതിരെ ഐസിസി നടപടി. മൂന്ന് ബംഗ്ലാദേശ് താരങ്ങളും രണ്ട് ഇന്ത്യൻ താരങ്ങളുമാണ് ഐസിസിയുടെ പെരുമാറ്റച്ചട്ടം ലംഘിച്ചതായി കണ്ടെത്തിയത്. ബംഗ്ലാദേശ് താരങ്ങളായ ഹൃദോയ്, ഷമിം ഹൊസൈൻ, റാകിബുൾ ഹസൻ എന്നിവരും ഇന്ത്യൻ താരങ്ങളായ ആകാശ് സിങ്, രവി ബിഷ്‌ണോയ് എന്നിവരുമാണ് കുറ്റക്കാർ. കഴിഞ്ഞ ഞായറാഴ്ച നടന്ന ഫൈനലില്‍ ബംഗ്ലാദേശ് വിജയിച്ച ശേഷം ഗ്രൗണ്ടില്‍ ആഹ്ളാദിക്കുന്നതിനിടെയാണ് ഇരു ടീമുകളിലെയും താരങ്ങൾ പരസ്പരം ഏറ്റുമുട്ടിയത്.
കലാശപ്പോരിലെ കയ്യാങ്കളി; അഞ്ച് താരങ്ങൾക്കെതിരെ ഐസിസി നടപടി - undefined
ബംഗ്ലാദേശ് താരങ്ങളായ ഹൃദോയ്, ഷമിം ഹൊസൈൻ, റാകിബുൾ ഹസൻ എന്നിവരും ഇന്ത്യൻ താരങ്ങളായ ആകാശ് സിങ്, രവി ബിഷ്‌ണോയ് എന്നിവരുമാണ് കുറ്റക്കാർ. കഴിഞ്ഞ ഞായറാഴ്ച നടന്ന ഫൈനലില്‍ ബംഗ്ലാദേശ് വിജയിച്ച ശേഷം ഗ്രൗണ്ടില്‍ ആഹ്ളാദിക്കുന്നതിനിടെയാണ് ഇരു ടീമുകളിലെയും താരങ്ങൾ പരസ്പരം ഏറ്റുമുട്ടിയത്.
ടൗഹിദ് ഹൃദോയ്ക്ക് 10 സസ്പെൻഷൻ പോയിന്‍റും ആറ് ഡിമെറിറ്റ് പോയിന്‍റും ഹൊസൈൻ, ആകാശ് സിങ് എന്നിവർക്ക് എട്ട് സസ്പെൻഷൻ പോയിന്‍റും ആറ് ഡിമെറിറ്റ്പോയിന്‍റും റാക്കിബുൾ ഹസന് നാല് സസ്പെൻഷൻ പോയിന്‍റും അഞ്ച് ഡിമെറിറ്റ് പോയിന്‍റും ലഭിച്ചു. രവി ബിഷ്ണോയിക്ക് അഞ്ച് ഡിമെറിറ്റ് പോയിന്‍റും അതോടൊപ്പം മത്സരത്തിനിടെ മോശം വാക്കുകൾ ഉപയോഗിച്ചതിന് രണ്ട് അധിക ഡിമെറിറ്റ് പോയിന്‍റും ലഭിച്ചു. കുറ്റങ്ങൾ കളിക്കാൻ അംഗീകരിച്ചതായി മാച്ച് റഫറി അറിയിച്ചിട്ടുണ്ട്. ഡിമെറിറ്റ് പോയിന്‍റുകൾ രണ്ട് വർഷത്തേക്ക് നിലനില്‍ക്കും. അടുത്ത അന്താരാഷ്ട്ര മത്സരങ്ങൾ മുതല്‍ സസ്പെൻഷൻ പോയിന്‍റുകളും ഡിമെറിറ്റ് പോയിന്‍റുകളും താരങ്ങളുടെ മേല്‍ നിലവില്‍ വരും.
മത്സരം ജയിച്ച ശേഷം ആവേശത്തില്‍ മൈതാനത്തേക്ക് ഓടിയിറങ്ങിയ ബംഗ്ലാദേശ് താരങ്ങൾ ഇന്ത്യൻ താരങ്ങളുമായി കയ്യാങ്കളിയില്‍ ഏൽപ്പെടുകയായിരുന്നു. ഇടയ്ക്ക് അടിയിലേക്ക് നീങ്ങിയ സംഘർഷം ഇരു ടീമിലെയും പരിശീലകർ ഇടപെട്ടാണ് പരിഹരിച്ചത്. മത്സര ശേഷം മൈതാനത്ത് അരങ്ങേറിയ കാര്യങ്ങൾ ക്രിക്കറ്റിന്‍റെ സല്‍പ്പേരിന് കളങ്കം ചാർത്തിയ സാഹചര്യത്തിലാണ് ഐസിസി നടപടി തുടങ്ങിയത്. ബംഗ്ലാദേശ് താരങ്ങളുടെ പെരുമാറ്റം അസഹനീയമായിരുന്നുവെന്ന് ഇന്ത്യൻ നായകൻ പ്രിയം ഗാർഗ് മത്സര ശേഷം പറഞ്ഞിരുന്നു. പ്രിയം ഗാർഗിന്‍റെ വിമർശനത്തില്‍ ബംഗ്ലാദേശ് നായകൻ അക്ബർ അലി നല്‍കിയ മറുപടി നല്‍കിയിരുന്നു. ആവേശത്തിന്‍റെ പാരമ്യത്തില്‍ സംഭവിച്ചുപോയതാണെന്നും ടീമിന്‍റെ പേരില്‍ ക്ഷമ ചോദിക്കുന്നുവെന്നുമാണ് അക്ബർ അലി പറഞ്ഞത്. മത്സരത്തിനിടെയിലും താരങ്ങൾ തമ്മില്‍ വാക്കേറ്റം ഉണ്ടായിരുന്നു. ഓസീസ് ടീമിനെ അനുസ്മരിപ്പിക്കും വിധം സ്ളെഡ്‌ജിങും ആക്രോശവുമെല്ലാം ബംഗ്ലാദേശ് താരങ്ങൾ നടത്തി. മത്സരത്തില്‍ പരിധിവിട്ട് അപ്പീല്‍ ചെയ്ത ഇന്ത്യൻ താരങ്ങളും ഐസിസിയുടെ നടപടി നേരിടേണ്ടി വരും.