ഹൈദരാബാദ്: ഓസ്‌ട്രേലിയന്‍ ഓപ്പണർ ഡേവിഡ് വാർണറെ കളിയാക്കി ഐസിസിയുടെ രസകരമായ ട്വീറ്റ്. ഒരു സൂചന 'ടിക്‌ടോക്ക്' ഞാന്‍ ആരാണെന്ന് അറിയുമോ എന്ന് ചോദിച്ചാണ് ആദ്യത്തെ ട്വീറ്റ്. പിന്നാലെ എത്തി അടുത്തതും. ഇതാ പുതിയ ടിക്‌ടോക്ക് സൂപ്പർ സ്റ്റാർ ഡേവിഡ് വാർണർ എന്ന് പറഞ്ഞായിരുന്നു ഐസിസിയുടെ രണ്ടാമത്തെ ട്വീറ്റ്. കൂളിങ് ഗ്ലാസ് വെച്ച ഇമോജിയും ഇതിനൊപ്പം സ്ഥാനം പിടിച്ചു. നിരവധി പേരാണ് ഐസിസിയുടെ ട്വീറ്റിന് ചുവടെ പ്രതികരണവുമായി എത്തിയിരിക്കുന്നത്.
'ടിക്‌ടോക്ക് ഹീറോ'; വാർണറെ കളിയാക്കി ഐസിസിയുടെ ട്വീറ്റ് - david warner news
ഓസ്‌ട്രേലിയന്‍ ഓപ്പണർ ഡേവിഡ് വാർണറും ഭാര്യയും മകളും ചേർന്നുള്ള ടിക്‌ടോക്ക് വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാകുന്ന പശ്ചാത്തലത്തിലാണ് ഐസിസിയുടെ രസകരമായ ട്വീറ്റ്
അടുത്തിടെ സാമൂഹ്യ മാധ്യമമായ ടിക്‌ടോക്കിലൂടെ വാർണറും കുംടുംബവും നിരവധി പേരുടെ ആരാധനാ പാത്രമായി മാറിക്കൊണ്ടിരിക്കുകയാണ്. ബോളിവുഡ് ഗാനത്തിനൊപ്പം വാർണറും ഭാര്യ കാന്‍ഡിസും മകൾ ഇന്‍ഡിയും ചുവട് വെച്ചത് നേരത്തെ ഇവിടെ വൈറലായിരുന്നു. പിന്നാലെ തമിഴ് പാട്ടിനൊപ്പവും മൂന്നുപേരും നൃത്തം ചെയ്‌തു. ഞങ്ങൾ തിരിച്ചുവന്നു എന്ന കുറിപ്പോടെ വാർണർ ഈ ദൃശ്യം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെക്കുകയും ചെയ്‌തു. ദക്ഷിണേന്ത്യയില്‍ നിന്ന് ഉൾപ്പെടെ നിരവധി ആരാധകർ പോസ്റ്റിന് താഴെ പ്രതികരിച്ചു.
കമല്‍ഹാസന്‍റെ തേവർ മകന്‍ സിനിമയിലെ ഇഞ്ചി ഇടുപ്പഴകി എന്ന പാട്ടാണ് മൂന്നുപേരും ചേർന്ന് തെരഞ്ഞെടുത്തത്. മകൾക്കൊപ്പം കത്രീന കെഫിന്‍റെ ഷീല കി ജവാനി എന്ന പാട്ടിന്‍റെ പശ്ചാത്തലത്തില്‍ വാർണർ വാർണർ നൃത്തം ചെയ്യുന്ന ദൃശ്യങ്ങളും സാമൂഹ്യമാധ്യമത്തില്‍ വൈറലായിരുന്നു.