പെർത്ത്:കഴിഞ്ഞ ഒന്നര വർഷത്തിനിടെ ഓസ്‌ട്രേലിയന്‍ ടീം ഏറെ മുന്നേറിയതായി നായകന്‍ ടിം പെയിന്‍. ലോക രണ്ടാം നമ്പർ ടീമായ ന്യൂസിലാന്‍റിനെതിരെ പെർത്തില്‍ 296 റണ്‍സിന്‍റെ കൂറ്റന്‍ വിജയം സ്വന്തമാക്കിയ പശ്ചാത്തലത്തിലാണ് പെയിന്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചത്.
ടീം നടത്തുന്നത് വന്‍ മുന്നേറ്റം; ഓസിസ് നായകന്‍ ടിം പെയിന്‍ - aus vs nz news
പെർത്തില്‍ ലോക രണ്ടാം നമ്പർ ടീമായ ന്യൂസിലാന്‍റിനെതിരെ പെർത്തില്‍ 296 റണ്‍സിന്‍റെ കൂറ്റന്‍ വിജയം സ്വന്തമാക്കിയ പശ്ചാത്തലത്തിലാണ് ഓസ്ട്രേലിയന്‍ നായകന്‍ ടീം പെയിന്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചത്

ന്യൂസിലാന്‍റിനെതിരായ മുന്ന് ടെസ്‌റ്റുകളുള്ള പരമ്പരയില്‍ 1-0 ത്തിന്‍റെ ലീഡി നേടാനും ഓസിസ് ടീമിന് സാധിച്ചു. ഒരിടവേളക്ക് ശേഷം ഞങ്ങളുടെ പ്രധാനപെട്ട കളിക്കാർ തിരിച്ചെത്തി. കൂടാതെ ടീമിലെ മറ്റുള്ള കളിക്കാർക്ക് മെച്ചപ്പെട്ട പ്രകടനം പുറത്തെടുക്കാനും സാധിച്ചു. ടീം അംഗങ്ങളുടെ ബാറ്റിങ് പ്രകടനത്തില്‍ നായകന്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചു. മാർനസ് ലബുഷെയിന്‍ മികച്ച പ്രകടനമാണ് കാഴ്ച്ചവെച്ചത്. ന്യൂസിലാന്‍റിനെതിരെ ആദ്യ ഇന്നിങ്സില്‍ സെഞ്ച്വറിയും രണ്ടാം ഇന്നിങ്സില്‍ അർദ്ധ സെഞ്ച്വറിയും നേടി.
ആഷസില്‍ സ്‌റ്റീവ് സ്മിത്ത് മികച്ച പ്രകടനം പുറത്തെടുത്തു. സമാനമായി മെച്ചപ്പെട്ട പ്രകടനം മറ്റ് കളിക്കാരുടെ ഭാഗത്ത് നിന്നും ഉണ്ടാകണം. ഓപ്പണർ ഡേവിഡ് വാർണർക്കും ജോ ബേണിനും കഴിഞ്ഞ മത്സരത്തില്‍ റണ്‍ നേടാന്‍ സാധിച്ചു.