ലണ്ടന്‍: ഇംഗ്ലണ്ടില്‍ ആഭ്യന്തര ക്രിക്കറ്റ് മത്സരങ്ങള്‍ ഉടന്‍ ആരംഭിക്കില്ലെന്ന സൂചന നല്‍കി ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍. ക്രിക്കറ്റ് പന്തുകള്‍ സ്വാഭാവിക വൈറസ് വാഹകരാണെന്ന് ബോറിസ് ആരോപിച്ചു. കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ എംപി ഗ്രെഗ് ക്ലാര്‍ക്ക് ബ്രിട്ടീഷ് ജനപ്രതിനിധി സഭയില്‍ ഉയര്‍ത്തിയ ചോദ്യത്തോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ബ്രിട്ടനില്‍ ആഭ്യന്തര ക്രിക്കറ്റ് ഉടനില്ല - ബോറിസ് ജോണ്‍സണ്‍
ബ്രിട്ടീഷ് ജനപ്രതിനിധി സഭയില്‍ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണാണ് ഇക്കാര്യം വ്യക്തമാക്കിയത്. എന്നാല്‍ അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരങ്ങള്‍ മുന്‍ നിശ്ചയിച്ച പ്രകാരം നടക്കും
'ക്രിക്കറ്റുമായി ബന്ധപ്പെട്ട് ഒരു പ്രശ്നമുണ്ട്. ക്രിക്കറ്റ് ബോള്‍ സ്വാഭാവിക രോഗവാഹകരാണെന്ന് എല്ലാവര്‍ക്കും അറിയാം. ഇത് രൂക്ഷമാകാനും ഇടയുണ്ട്. ഇക്കാര്യത്തില്‍ ശാസ്ത്രീയ വിശദീകരണം ലഭ്യമാണ്. കൊവിഡ് 19-നെ തുടര്‍ന്ന് ക്രിക്കറ്റ് എങ്ങനെ പുനരാരംഭിക്കാമെന്ന കാര്യത്തില്‍ ചര്‍ച്ച പുരോഗമിക്കുകയാണ്. എന്നാല്‍ ഇക്കാര്യത്തില്‍ മാര്‍ഗ നിര്‍ദേശങ്ങളില്‍ മാറ്റംവരുത്താനാകില്ല' - അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇതോടെ ഇംഗ്ലണ്ടില്‍ ക്രിക്കറ്റിന് ഉടന്‍ അനുമതി ഉണ്ടാവില്ലെന്ന് വ്യക്തമായി.
അതേസമയം അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരങ്ങള്‍ക്ക് നിയന്ത്രണം ബാധകമല്ല. ഇംഗ്ലണ്ടും -വെസ്റ്റിന്‍ഡീസും തമ്മിലുള്ള ടെസ്റ്റ് പരമ്പര ജൂലൈ എട്ടിനുതന്നെ ആരംഭിക്കും. ഇപ്പോള്‍ ഇംഗ്ലണ്ടിലുള്ള വിന്‍ഡീസ് ടീം ക്വാറന്റൈനിലാണ്. അതേസമയം രാജ്യത്ത് ആഭ്യന്തര ക്രിക്കറ്റ് മത്സരങ്ങള്‍ ജൂലൈ നാലിന് പുനരാരംഭിക്കാന്‍ ഇംഗ്ലീഷ് ആന്‍ഡ് വെയില്‍സ് ക്രിക്കറ്റ് ബോര്‍ഡിന്റെ ഭാഗത്ത് നിന്നും ശ്രമം നടക്കുന്നുണ്ട്.