ലണ്ടന്‍: പിങ്ക് ബോളില്‍ അജ്ഞാതമായ എന്തോ ഉണ്ടെന്നും അപരിചത്വം തോന്നുന്നതായും മുന്‍ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീം നായകന്‍ സ്‌റ്റീവ് സ്മിത്ത്. ന്യൂസിലാന്‍റിനെതിരായ പകല്‍ രാത്രി മത്സരം 12-ന് പെർത്തില്‍ തുടങ്ങാനിരിക്കെയാണ് സ്‌മിത്തിന്‍റെ പ്രതികരണം. പിങ്ക് ബോൾ ഉപയോഗിച്ചുള്ള ടെസ്‌റ്റ് മത്സരം വ്യത്യസ്തമാണ്. ബോൾ ഏത് രീതിയിലാണ് പ്രതികരിക്കുകയെന്ന് പറയാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.
പിങ്ക്ബോളില്‍ അപരിചിതത്വമെന്ന് സ്‌റ്റീവ് സ്‌മിത്ത് - സ്‌റ്റീവ് സ്‌മിത്ത് വാർത്ത
പെർത്തില്‍ ന്യൂസിലാന്‍റിന് എതിരെ 12-ന് ഓസ്‌ട്രേലിയ പകല്‍-രാത്രി ടെസ്‌റ്റ് മത്സരം കളിക്കുന്ന പശ്ചാത്തലത്തിലാണ് സ്‌മിത്തിന്‍റെ പ്രതികരണം. നേരത്തെ പാക്കിസ്ഥാന് എതിരെ അഡ്‌ലെയ്ഡില്‍ നടന്ന പകല്‍ രാത്രി ടെസ്‌റ്റില്‍ സ്മിത്ത് മോശം പ്രകടനമായിരുന്നു കാഴ്ച്ചവെച്ചത്
നേരത്തെ പാകിസ്ഥാനെതിരെ അഡ്‌ലെയ്ഡില്‍ നടന്ന പകല്‍ രാത്രി മത്സരത്തില്‍ സ്മിത്ത് മോശം പ്രകടനമാണ് കാഴ്ച്ചവെച്ചത്. ടെസ്‌റ്റില്‍ 36 റണ്‍സ് മാത്രം എടുത്തതിനെ തുടർന്ന് അദ്ദേഹം ഐസിസി ടെസ്‌റ്റ് റാങ്കിങ്ങില്‍ 923 പോയിന്‍റുമായി രണ്ടാം സ്ഥാനത്തേക്ക് തരം താഴ്ത്തപെട്ടിരുന്നു. 931 പോയിന്‍റുള്ള ഇന്ത്യന്‍ നായകന്‍ വിരാട് കോലിയാണ് ഒന്നാം സ്ഥാനത്ത്. ബംഗ്ലാദേശിനെതിരെ പിങ്ക് ബോളില്‍ 136 റണ്‍സോടെ സെഞ്ച്വറി നേടി തിളങ്ങിയാണ് കോലി ഒന്നാം സ്ഥാനം നേടിയത് എന്നതും ശ്രദ്ധേയമാണ്. 7000 റണ്‍സ് വേഗത്തില്‍ തികക്കുന്ന ബാറ്റ്സ്മാന്‍ എന്ന നേട്ടം അടുത്തിടെയാണ് സ്മിത്ത് സ്വന്തമാക്കിയത്.