ലണ്ടന്‍: ഉമിനീർ വിലക്കില്‍ ആശങ്ക ഉയർത്തി ഇന്ത്യന്‍ പേസർ ജസ്‌പ്രീത് ബുമ്ര. പന്തിന്‍റെ തിളക്കം വർദ്ധിപ്പിക്കാന്‍ ഉമിനീർ ഉപയോഗിക്കുന്നതില്‍ വിലക്കുണ്ടെങ്കില്‍ പകരം സംവിധാനം ഏർപ്പെടുത്തണമെന്ന് ബുമ്ര ആവശ്യപ്പെട്ടു. ഷോണ്‍ പൊള്ളോക്ക്, ഇയാന്‍ ബിഷപ്പ് തുടങ്ങിയവരുമായി നടത്തിയ വീഡിയോ ചാറ്റിലാണ് ബുമ്ര ഇക്കാര്യം ആവശ്യപ്പെട്ടത്.
പന്തിന്‍റെ തിളക്കം കൂട്ടാന്‍ ഉമിനീരിന് പകരം സംവിധാനം വേണം: ബുമ്ര - ബുമ്ര വാർത്ത
കൊവിഡ് 19 പശ്ചാത്തലത്തില്‍ ക്രിക്കറ്റ് പരിശീലനം ആരംഭിക്കുമ്പോൾ ഉമിനീർ വിലക്ക് പാലിക്കണമെന്ന് ഐസിസി സ്റ്റാന്‍റേഡ് ഓപ്പറേറ്റിങ് പ്രൊസീജിയറിലൂടെ നിർദ്ദേശിച്ചിരുന്നു
കൊവിഡ് 19-ന് ശേഷം ഏതെല്ലാം മാർഗനിർദേശങ്ങളോടെയാണ് ക്രിക്കറ്റ് പുനരാരംഭിക്കാന്‍ പോകുന്നതെന്ന് തനിക്കറിയില്ല. പക്ഷേ പന്തില്‍ ഉമിനീർ ഉപയോഗിക്കുന്നതിന് പകരം സംവിധാനം ഏർപ്പെടുത്തേണ്ടിവരുമെന്നാണ് തനിക്ക് തോന്നുന്നതെന്ന് ബുമ്ര പറഞ്ഞു. ബോൾ നല്ല രീതിയില്‍ ഉപയോഗിച്ചില്ലെങ്കില്‍ ബൗളേഴ്‌സിനാണ് പ്രശ്നം സൃഷ്‌ട്ടിക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഗ്രൗണ്ടിന്‍റെ വലുപ്പം ചെറുതായി ചെറുതായി വരുകയാണ്. വിക്കറ്റുകൾ ബാറ്റ്സ്‌മാന്‍മാർക്ക് അനുകൂലമാവുകയും ചെയ്യുന്നു. അതിനാല്‍ തന്നെ ബൗളേഴ്‌സെന്ന നിലയില്‍ തങ്ങൾക്ക് ചിലതെങ്കിലും വേണ്ടിവരും. റിവേഴ്സ് സ്വിങ്ങെങ്കിലും ബുമ്ര കൂട്ടിച്ചേർത്തു. അനില്‍ കുംബ്ല അധ്യക്ഷനായ കമ്മിറ്റിയുടെ ശുപാർശ പ്രകാരം നിലവില്‍ ഐസിസി ഉമിനീർ വിലക്ക് മാർഗ നിർദേശങ്ങളില്‍ ഉൾപ്പെടുത്തിയിട്ടുണ്ട്. ഉമിനീരെടുത്ത് പന്തില്‍ പുരട്ടുന്നത് കൊവിഡ് 19 വ്യാപനത്തിന് ഇടയാക്കുമെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.