പെർത്ത്: ഓസ്‌ട്രേലിയക്ക് എതിരെ വമ്പന്‍ തോല്‍വി വഴങ്ങിയ ന്യൂസിലാന്‍റിന് അടുത്ത തിരിച്ചടി. ഓസ്‌ട്രേലിയന്‍ പര്യടനത്തിലെ ശേഷിക്കുന്ന മത്സരങ്ങളില്‍ കിവീസ് ബോളർ ലോക്കി ഫെർഗൂസണ്‍ പന്തെറിയില്ല. താരത്തിന് ഏറ്റ പരിക്ക് സാരമുള്ളതിനാല്‍ നാട്ടിലേക്ക് തിരിച്ചയച്ചതായി ന്യൂസിലാന്‍റ് ക്രിക്കറ്റ് ബോർഡ് ട്വീറ്റിലൂടെ വ്യക്തമാക്കി.
കിവീസിന് വീണ്ടും തിരിച്ചടി; പരിക്കേറ്റ ഫെർഗൂസണ്‍ പിന്‍മാറി
ഓസ്‌ട്രേലിയക്ക് എതിരായ ആദ്യ ടെസ്‌റ്റില്‍ പരിക്കേറ്റതിെന തുടർന്ന് പിന്‍മാറിയ ന്യൂസിലാന്‍റ് താരം ലോക്കി ഫെർഗൂസണ്‍ പരമ്പരിയിലെ ശേഷിക്കുന്ന മത്സരങ്ങളില്‍ കളിക്കില്ല. പകരം ആരെ കളിപ്പിക്കുമെന്ന് ന്യൂസിലാന്‍റ് ക്രിക്കറ്റ് അധികൃതർ വ്യക്തമാക്കിയിട്ടില്ല
ഒരു മാസം മുതല്‍ ആറ് ആഴ്ച്ചവരെ വിശ്രമം വേണ്ടിവരുമെന്ന് ന്യൂസിലാന്‍റ് ക്രിക്കറ്റ് ടീം അധികൃതർ കൂട്ടിചേർത്തു. നേരത്തെ ആദ്യ ടെസ്‌റ്റില്‍ 11 ഓവർ പന്തെറിഞ്ഞ ശേഷം 28 വയസുള്ള ഫെർഗൂസണ്‍ മത്സരത്തില്‍ നിന്നും വിട്ടുനിന്നിരുന്നു. 47 റണ്‍സ് വഴങ്ങിയ താരം വിക്കറ്റൊന്നും നേടിയിരുന്നില്ല. കാല്‍വണ്ണയുടെ പേശികൾക്ക് ക്ഷതം സംഭവിച്ചതിനെ തുടർന്നായിരുന്നു പിന്‍മാറ്റം. മത്സരത്തില്‍ ന്യൂസിലാന്‍റ് 296 റണ്‍സിന് പരാജയപെടുകയും ചെയ്തു. അതേസമയം ഫെർഗൂസണ് പകരം ആരെ ടീമില്‍ ഉൾപ്പെടുത്തുമെന്ന് ന്യൂസിലാന്‍റ് ക്രിക്കറ്റ് അധികൃതർ വ്യക്തമാക്കിയിട്ടില്ല. ഈ മാസം 26-ന് മെല്‍ബണിലാണ് പരമ്പരയിലെ രണ്ടാമത്തെ ടെസ്‌റ്റ്. പെർത്ത് ടെസ്‌റ്റില്‍ ഓസിസ് താരം പേസ് ബോളർ ജോഷ് ഹേസില്‍വുഡിനും പരിക്കേറ്റിരുന്നു.