മുംബൈ:കൊവിഡ് 19 ഭീതി നിലനില്‍ക്കുന്നുണ്ടെങ്കിലും ഐപിഎല്‍ 13-ാം സീസണ്‍ നടക്കുമെന്ന പ്രതീക്ഷ പങ്കുവെച്ച് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ ഡയറക്‌ടർ മൈക്ക് ഹെസന്‍. സീസണ്‍ ആരംഭിക്കുമ്പോഴേക്കും ആർസിബി തയ്യാറാകുമെന്നും അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു. മുമ്പ് ന്യൂസിലന്‍ഡ് ക്രിക്കറ്റ് ടീമിന്‍റെ പരിശീലകനായിരുന്നു മൈക്ക് ഹെസന്‍. ഇന്ത്യന്‍ നായകന്‍ വിരാട് കോലിയുടെ നേതൃത്വത്തിലുള്ള ആർസിബി ഇതുവരെ ഐപിഎല്‍ കിരീടം സ്വന്തമാക്കിയിട്ടില്ല.
ഐപിഎല്‍ ഈ സീസണില്‍ നടക്കും; പ്രതീക്ഷ പങ്കുവെച്ച് മൈക്ക് ഹെസന്‍ - ഐപിഎല്‍ വാർത്ത
കൊവിഡ് 19 കാരണം മാർച്ച് 29-മുതല്‍ ആരംഭിക്കാനിരുന്ന ഐപിഎല്‍ മത്സരങ്ങൾ നിലവില്‍ അനിശ്ചിത കാലത്തേക്ക് മാറ്റിവെച്ചിരിക്കുകയാണ്
![ഐപിഎല്‍ ഈ സീസണില്‍ നടക്കും; പ്രതീക്ഷ പങ്കുവെച്ച് മൈക്ക് ഹെസന് rcb news mike hesson news ipl news മൈക്ക് ഹെസന് വാർത്ത ഐപിഎല്‍ വാർത്ത ആർസിബി വാർത്ത](https://etvbharatimages.akamaized.net/etvbharat/prod-images/768-512-7237843-728-7237843-1589721159416.jpg)
മൈക്ക് ഹെസന്
അതേസമയം ഐപിഎല്‍ മത്സരങ്ങൾ പുനരാരംഭിക്കാന്‍ ബിസിസിഐ തിരക്കിട്ട ശ്രമങ്ങൾ നടത്തുന്നുണ്ട്. കൊവിഡ് 19 കാരണം ലോകത്ത് പ്രധാന കായിക മത്സരങ്ങളെല്ലാം നിർത്തിവക്കുകയോ മാറ്റിവക്കുകയോ ചെയ്‌തിരുന്നു. നിലവില്‍ ജർമന്‍ ബുണ്ടസ് ലീഗ മാത്രമേ പുനരാരംഭിച്ചിട്ടുള്ളൂ. ടോക്കിയോ ഒളിമ്പിക്‌സ് ഉൾപ്പെടെയുള്ള മത്സരങ്ങൾ ഇതിനം മാറ്റിവച്ചിരിക്കുകയാണ്.