ലണ്ടന്‍: അടച്ചിട്ട സ്റ്റേഡിയത്തിലെ മത്സരം കൗണ്ടി ക്രിക്കറ്റ് പോലെയെന്ന് ഇംഗ്ലീഷ് പേസർ ജയിംസ് ആന്‍ഡേഴ്‌സണ്‍. കൊവിഡിനെ തുടർന്ന് ആദ്യമായി ഇംഗ്ലീഷ് ടീം അംഗങ്ങൾ അടുത്ത ആഴ്‌ച മുതല്‍ ഗ്രൗണ്ടില്‍ പരിശീലനം നടത്താനിരിക്കുന്ന പശ്ചാത്തലത്തിലാണ് ആന്‍ഡേഴ്‌സന്‍റെ അഭിപ്രായ പ്രകടനം. ദേശീയ ടീം അടുത്ത ആഴ്‌ച മുതല്‍ പരിശീലനം ആരംഭിക്കുമെന്ന് ഇംഗ്ലണ്ട് ആന്‍ഡ് വെയില്‍സ് ക്രിക്കറ്റ് ബോർഡ് വ്യക്തമാക്കിയിരുന്നു.
കാണികളില്ലാത്ത മത്സരം കൗണ്ടി ക്രിക്കറ്റ് പോലെ: ആന്‍ഡേഴ്‌സണ്‍ - covid 19 news
ദേശീയ ടീം അടുത്ത ആഴ്‌ച മുതല്‍ പരിശീലനം ആരംഭിക്കുമെന്ന് ഇംഗ്ലണ്ട് ആന്‍ഡ് വെയില്‍സ് ക്രിക്കറ്റ് ബോർഡ് അറിയിച്ച പശ്ചാത്തലത്തിലാണ് ആന്‍ഡേഴ്‌സണ്‍ അഭിപ്രായം പങ്കുവച്ചത്
നിറഞ്ഞ സ്റ്റേഡിയത്തില്‍ കളിക്കുമ്പോൾ പ്രത്യേക അനുഭൂതിയാണ് ലഭിക്കുകയെന്ന് ആന്‍ഡേഴ്‌സണ്‍ പറഞ്ഞു. അപ്പോൾ കളിയില്‍ നിന്നും ഏറ്റവും മികച്ച അനുഭവമാണ് ഉണ്ടാവുക. ഗാലറിയില്‍ നിന്നും ലഭിക്കുന്ന ഊർജം കളിയില്‍ കൂടുതല്‍ സഹായിക്കും. പക്ഷേ കാണികളില്ലെങ്കില്‍ സ്വന്തമായി ഊർജം സ്വായത്തമാക്കി കളിക്കേണ്ടിവരും. ഇത്തരത്തിലുള്ള സാഹചര്യം കൗണ്ടി ക്രിക്കറ്റിന്‍റേതിന് സമാനമാണെന്നും അദ്ദേഹം കൂട്ടിച്ചേത്തു. സ്‌റ്റൂവർട്ട് ബോർഡുമായി ഇന്‍സ്റ്റഗ്രാം ലൈവില്‍ സംസാരിക്കുകയായിരുന്നു 37കാരനായ ആന്‍ഡേഴ്‌ണ്‍.
കൊവിഡ് 19 പ്രതിരോധത്തിന്‍റെ ഭാഗമായി കർശന മാനദണ്ഡങ്ങളോടെയാകും അടുത്ത ആഴ്‌ച മുതല്‍ ഇംഗ്ലീഷ് ടീം പരിശീലനം ആരംഭിക്കുക. പരിശീലനത്തിന് ഇറങ്ങേണ്ട 30 പേർ അടങ്ങുന്ന പട്ടിക കഴിഞ്ഞ ദിവസം ബോർഡ് പുറത്ത് വിട്ടിരുന്നു. ആദ്യ ഘട്ടത്തില്‍ ബൗളർമാർ പരിശീലനം നടത്തും. ഓരോരുത്തർക്കും ഒരു ബോക്‌സ് പന്ത് നല്‍കും. ഇത് കൈമാറാന്‍ പാടില്ല. രണ്ട് മീറ്റർ അകലത്തില്‍ പരിശീലകനും ഫിസിയോക്കും ഗ്രൗണ്ടില്‍ തുടരാനാകും. ഇരുവരും പിപിഇ കിറ്റ് ധരിക്കണം. കളിക്കാർ പ്രത്യേകം കുടിവെള്ളം കരുതണമെന്നും ബോർഡ് നിർദ്ദേശിച്ചിട്ടുണ്ട്. അതേസമയം ബാറ്റ്സ്‌മാന്‍മാർ ദിവസങ്ങൾ കഴിഞ്ഞേ പരിശീലനം പുനരാരംഭിക്കൂ. പരിശീലനം നടത്തുമ്പോൾ ബാറ്റ്സ്‌മാന്‍മാർ പന്ത് കൈ കൊണ്ട് തൊടരുതെന്നും അധികൃതർ നിർദ്ദേശിച്ചിട്ടുണ്ട്.