ന്യൂഡല്‍ഹി: അപകടകരമായ വിക്കറ്റില്‍ ടെസ്റ്റ് മത്സരം കളിക്കുന്നത് പോലെയാണ് കൊവിഡ് 19-ന് എതിരായ പോരാട്ടമെന്ന് മുന്‍ ഇന്ത്യന്‍ നായകനും ബിസിസിഐ പ്രസിഡന്‍റുമായ സൗരവ് ഗാംഗുലി. പന്തിന് മികച്ച സീം ലഭിക്കും. കൂടാതെ നന്നായി സ്‌പിന്‍ ചെയ്യും. അതിനാല്‍ തന്നെ ബാറ്റ്സ്‌മാന്‍മാർ കൂടുതല്‍ പ്രതിരോധത്തിലാകും. വളരെ കുറച്ച് പിഴവുകളെ ബാറ്റ്സ്‌മാന്‍റെ ഭാഗത്ത് നിന്നും ഉണ്ടാകാവൂ. വിക്കറ്റ് നഷ്‌ടമാകാതെ ഇന്നിങ്സ് മുന്നോട്ട് കൊണ്ടുപോകുന്നതോടൊപ്പം സ്‌കോറും ഉയർത്തണം. കൂടാതെ മത്സരം ജയിക്കുകയും വേണം. ദുഷ്‌കരമാണെങ്കിലും മഹാമാരിക്കെതിരായ ഈ മത്സരം നാം ഒറ്റക്കെട്ടായി ജയിക്കുമെന്ന് പ്രതീക്ഷിക്കാമെന്നും ഗാംഗുലി പറഞ്ഞു.
കൊവിഡിനെതിരായ പോരാട്ടം അപകടം നിറഞ്ഞ വിക്കറ്റിലെ ടെസ്റ്റ് പോലെ: ദാദ - കൊവിഡ് 19 വാർത്ത
എപ്പോൾ എവിടെ പൊട്ടിപ്പുറപ്പെട്ടതാണെങ്കിലും കൊവിഡ് 19-ന് എതിരെ യാതൊരു തയാറെടുപ്പും നമുക്ക് നടത്താനായില്ലെന്നും ബിസിസിഐ പ്രസിഡന്‍റ് സൗരവ് ഗാംഗുലി.
ദാദ
അതേസമയം ലോകത്ത് പതിനായിരങ്ങൾ മഹാമാരിയെ തുടർന്ന് മരണമടയുന്നതില്‍ ഗാംഗുലി ദു:ഖം രേഖപ്പെടുത്തി. ലോകത്തെ നിലവിലെ സാഹചര്യം തന്നെ വല്ലാതെ അലട്ടുന്നുവെന്നു. എപ്പോൾ എവിടെ നിന്ന് ഉണ്ടായതാണെങ്കിലും കൊവിഡ് 19-ന് എതിരെ യാതൊരു തയാറെടുപ്പും നമുക്ക് നടത്താനായില്ലെന്നും ദാദ പറഞ്ഞു.
കൊവിഡ് 19 കാരണം ലോകത്ത് ഇതിനകം 2.40 ലക്ഷത്തില്‍ അധികം പേരാണ് മരിച്ചത്. കൂടാതെ 34 ലക്ഷത്തില്‍ അധികം പേർക്ക് വൈറസ് ബാധ സ്ഥിരീകരിക്കുകയും ചെയ്‌തു.
Last Updated : May 3, 2020, 7:24 PM IST