ഹൈദരാബാദ്:ടിവി ചാറ്റ് ഷോയിലെ വിവാദ പരാമർശങ്ങളെ കുറിച്ച് മനസ് തുറന്ന് ഇന്ത്യന്‍ ഓൾ റൗണ്ടർ ഹാർദിക് പാണ്ഡ്യ. താരം പങ്കെടുത്ത ചാറ്റ് ഷോയില്‍ നടത്തിയ സ്ത്രീകളെ കുറിച്ചുള്ള മോശം പരാമർശം വിവാദമായിരുന്നു. ഇതേ തുടർന്നാണ് താരത്തിന്റെ തുറന്ന് പറച്ചില്. മോശം സാഹചര്യത്തിലാണ് അഭിമുഖം നടന്നതെന്ന് ഹാർദിക് പറഞ്ഞു. പരിപാടിയടെ നിയന്ത്രണം മറ്റു പലരുടെയും കൈയ്യിലായിരുന്നു. ക്രിക്കറ്റർ എന്ന നിലയില്‍ എന്താണ് നടക്കുന്നതെന്ന് അന്ന് അറിയാന്‍ സാധിച്ചില്ല.
ചാറ്റ് ഷോയിലെ വിവാദ പരാമർശം; മനസ് തുറന്ന് ഹാർദിക്
സ്ത്രീകൾക്കെതിരെ വിവാദ പരാമർശം നടത്തിയ ടിവി ചാറ്റ് ഷോയെകുറിച്ച് മനസ് തുറന്ന് ഇന്ത്യന്‍ ഓൾ റൗണ്ടർ ഹാർദിക് പാണ്ഡ്യ
ഇന്ത്യന്‍ ഓപ്പണർ കെഎല്‍ രാഹുലിനൊപ്പമാണ് വിവാദ ചാറ്റ് ഷോയില്‍ ഹാർദിക് പങ്കെടുത്തത്. സ്ത്രീകളെ കുറിച്ച് നടത്തിയ മോശം പരാമർശങ്ങളുടെ പശ്ചാത്തലത്തില്‍ ബിസിസിഐ ഇരുവർക്കും കാരണം കാണിക്കല്‍ നോട്ടീസ് നല്‍കുകയും ചെയ്തു. തുടർന്ന് ഇരുവരും ഇന്ത്യന്‍ ടീമിലെ മറ്റ് അംഗങ്ങൾക്കൊപ്പം കൗണ്‍സിലിങ്ങിന് വിധേയരായി.
സംഭവത്തിന് ശേഷം ഇരുവരും ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തിയെങ്കിലും പുറത്ത് പരിക്കേറ്റത് കാരണം ഹാർദിക്കിന് വിശ്രമം അനുവദിക്കുകയായിരുന്നു. പരിക്കില്‍ നിന്നും മുക്തനായ ഹാർദിക് ഇന്ത്യന്‍ എ ടീമിനൊപ്പം ന്യൂസിലാന്‍ഡ് പര്യടനത്തില്‍ കളിക്കും.