മുംബൈ:മഹാമാരി കാലത്ത് ദരിദ്രരായ 4000-ത്തോളം പേർക്ക് സാമ്പത്തിക സഹായം നല്‍കി ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കർ. ഹൈ ഫൈവ് യൂത്ത് ഫൗണ്ടേഷന്‍ ട്വീറ്റിലൂടെയാണ് സച്ചിന്‍ സഹായം നല്‍കിയതായി വെളിപ്പെടുത്തിയത്. അതേസമയം എത്ര രൂപയുടെ സഹായമാണ് സച്ചിന്‍ നല്‍കിയതെന്ന് ഫൗണ്ടേഷന്‍ വ്യക്തമാക്കിയിട്ടില്ല.
കായിക രംഗത്തെ പ്രോത്സാഹനത്തിനും കാരുണ്യത്തിനും സച്ചിന്‍ ടെന്‍ഡുല്‍ക്കർ താങ്കളോട് ഒരിക്കല്‍ കൂടി നന്ദി എന്ന് പറഞ്ഞുകൊണ്ടാണ് ഫൗണ്ടേഷന്‍റെ ട്വീറ്റ് ആരംഭിക്കുന്നത്. ഞങ്ങളുടെ കൊവിഡ് 19 നിധിയിലേക്ക് താങ്കളുടെ ഉദാര സംഭാവന കാരണം 4000-ത്തോളം ദരിദ്രരെ സഹായിക്കാനായി. ബിഎംസി സ്‌കൂളിലെ കുട്ടികൾക്കും സഹായമെത്തിച്ചു. ട്വീറ്റില്‍ പറയുന്നു.