ജോഹന്നാസ്ബർഗ്:ഇംഗ്ലണ്ടിനെതിരെ ഈ മാസം 26-ന് ആരംഭിക്കുന്ന പരമ്പരയിലെ ആദ്യ ടെസ്റ്റ് മത്സരം ദക്ഷിണാഫ്രിക്കന്‍ ബാറ്റ്സ്‌മാന്‍ ടെംബ ബാവുമക്ക് നഷ്‌ടമാകും. പരിക്കേറ്റതിനെ തുടർന്ന് താരം കളിക്കില്ലെന്ന് ക്രിക്കറ്റ് സൗത്താഫ്രിക്ക ട്വീറ്റ് ചെയ്തു. അതേസമയം ബാവുമ ടീമില്‍ തുടരും.
ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ്; ബാവുമക്ക് ആദ്യ മത്സരം നഷ്‌ടമാകും - ഇംഗ്ലണ്ട് വാർത്ത
ഈ മാസം 26-ന് സെഞ്ചൂറിയനില്‍ ആരംഭിക്കുന്ന ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരം ടെംബ ബാവുമക്ക് നഷ്‌ടമാകും. പേശിക്ക് പരിക്കേറ്റതിനെ തുടർന്നാണ് താരത്തിന് പരമ്പര നഷ്‌ടമായത്
![ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ്; ബാവുമക്ക് ആദ്യ മത്സരം നഷ്‌ടമാകും Temba Bavuma England South Africa ബാവുമ വാർത്ത ഇംഗ്ലണ്ട് വാർത്ത ദക്ഷിണാഫ്രിക്ക വാർത്ത](https://etvbharatimages.akamaized.net/etvbharat/prod-images/768-512-5439956-thumbnail-3x2-bavuma.jpg)
വ്യാഴാഴ്‌ച നടന്ന സ്‌കാനിങ്ങില്‍ താരത്തിന്‍റെ പേശിക്ക് ഗ്രേഡ് വണ്‍ പരക്കേറ്റതായി വ്യക്തമായിരുന്നു. 10 ദിവസത്തെ വിശ്രമത്തിന് ശേഷം ബാവുമ കളത്തില്‍ തിരിച്ചെത്തുമെന്ന പ്രതീക്ഷയും ക്രിക്കറ്റ് സൗത്താഫ്രിക്ക ട്വീറ്റിലൂടെ പങ്കുവെച്ചു. ആറ് പുതുമുഖങ്ങളാണ് ഇംഗ്ലണ്ടിനെതിരായ പരമ്പരക്കുള്ള ടീമിലുള്ളത്. ഇന്ത്യക്ക് എതിരായ ടെസ്റ്റ് പരമ്പയിലെ സമ്പൂർണ തോല്‍വിക്ക് ശേഷം ടീമിനെ ഉടച്ചുവാർക്കുന്നതിന്‍റെ ഭാഗമായാണ് പുതുമുഖങ്ങളെ ഉൾപ്പെടുത്തിയിരിക്കുന്നത്. പുതിയ പരിശീലകന്‍ മാര്‍ക്ക് ബൗച്ചര്‍ക്ക് കീഴില്‍ നടക്കുന്ന ആദ്യ പരമ്പരയില്‍ നാല് ടെസ്റ്റുകളാണ് ഉള്ളത്. ബൗച്ചർക്കും ബാറ്റിങ് ഉപദേഷ്‌ടാവ് ജാക്ക് കാലീസിനും ഒപ്പം ടീം പരിശീലനം നടത്തുന്ന ചിത്രങ്ങളും ട്വീറ്ററില്‍ പങ്കുവച്ചിട്ടുണ്ട്.
ദക്ഷിണാഫ്രിക്കന്‍ ടീം: ഫാഫ് ഡൂപ്ലെസി (നായകന്‍), ടെംബാ ബാവുമ, ക്വിന്‍റണ്‍ ഡീ കോക്ക്, ഡിന്‍ എല്‍ഗാര്‍, ബ്യൂറന്‍ ഹെന്‍ഡ്രിക്സ്, കേശവ് മഹാരാജ്, പീറ്റര്‍ മലന്‍, എയ്ഡന്‍ മാര്‍ക്രം, സുബൈര്‍ ഹംസ, ആന്‍റിജ് നോര്‍ജെ, ഡെയ്ന്‍ പീറ്റേഴ്സണ്‍, ആന്‍ദില്‍ ഫെലുക്വവായോ, ഫിലാന്‍ഡര്‍, ഡ്വയിന്‍ പ്രിട്ടോറിയസ്, കാഗിസോ റബാദ, റൂഡി സെക്കന്‍ഡ് റാസി വാന്‍ഡര്‍ ഡസ്സന്‍.