കേരളം

kerala

ETV Bharat / sports

ബാപു നഡ്‌കർനിക്ക് ആദരമർപ്പിച്ച് ടീം ഇന്ത്യ - ഓസ്‌ട്രേലിയ വാർത്ത

ഓസ്‌ട്രേലിയക്ക് എതിരായ ഏകദിന പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും മത്സരത്തില്‍ ടീം ഇന്ത്യ അന്തരിച്ച മുന്‍ ഇന്ത്യന്‍ ക്രിക്കറ്റർ ബാപു നഡ്‌കർനിക്ക് ആദരാഞ്ജലി അർപ്പിച്ച് കറുത്ത ബാന്‍ഡ് ധരിച്ചാണ് കളത്തിലിറങ്ങിയത്

India News  Bapu Nadkarni News  Australia News  Bengaluru ODI News  ഇന്ത്യ വാർത്ത  ബാപു നഡ്‌കർനി വാർത്ത  ഓസ്‌ട്രേലിയ വാർത്ത  ബംഗളൂരു ഏകദിനം വാർത്ത
ബാപു നഡ്‌കർനി

By

Published : Jan 19, 2020, 4:50 PM IST

ബംഗളൂരു:അന്തരിച്ച ക്രിക്കറ്റ് താരം ബാപു നഡ്‌കർനി(86)ക്ക് ആദരമർപ്പിച്ച് ടീം ഇന്ത്യ. ബംഗളൂരുവില്‍ ഓസ്‌ട്രേലിയക്ക് എതിരായ ഏകദിന പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും മത്സരത്തില്‍ ടീം ഇന്ത്യ ബാപുവിന് ആദരമർപ്പിച്ച് കറുത്ത ബാന്‍ഡ് ധരിച്ചാണ് കളത്തിലിറങ്ങിയത്. ബാപു നഡ്‌കർനിക്ക് ആദരാഞ്ജലി അർപ്പിച്ച് ഇന്ന് ടീം ഇന്ത്യ കറുത്ത ബാന്‍ഡ് ധരിച്ച കളിക്കുമെന്ന് ബസിസിഐ നേരത്തെ വ്യക്തമാക്കിയിരുന്നു. ജനുവരി 17-ാം തിയതിയാണ് അദ്ദേഹം അന്തരിച്ചത്. വാർധക്യസഹജമായ രോഗങ്ങളെ തുടർന്ന് മുംബൈയിലെ മകളുടെ വീട്ടില്‍ വച്ചായിരുന്നു അന്ത്യം.

മെയ്‌ഡന്‍ ഓവറുകളിലൂടെ ക്രിക്കറ്റില്‍ ചരിത്രം രചിച്ച ഓൾ റൗണ്ടറായിരുന്നു ബാപു നഡ്‌കർനി. ഇംഗ്ലണ്ടിനെതിരെ 1964-ല്‍ ചെന്നൈയില്‍ നടന്ന ടെസ്റ്റ് മത്സരത്തില്‍ ലെഫ്റ്റ് ആം സ്‌പിന്‍ ബൗളറായ ബാപു 21 മെയ്‌ഡന്‍ ഓവറുകളാണ് എറിഞ്ഞത്. ഈ റെക്കോഡ് ഇതേവരെ ഒരു താരവും തിരുത്തിയിട്ടില്ല. 1955-ല്‍ ഡല്‍ഹിയില്‍ ന്യൂസിലാന്‍ഡിനെതിരെയാണ് അദ്ദേഹം ആദ്യ അന്താരാഷട്ര മത്സരം കളിക്കുന്നത്. 41 മത്സരങ്ങളില്‍ നിന്നായി 1414 റണ്‍സും 88 വിക്കറ്റുകളും സ്വന്തമാക്കി. പുറത്താകാതെ 122 റണ്‍സെടുത്തതാണ് ഏറ്റവും ഉയർന്ന സ്‌കോർ. 1968-ല്‍ ഓക്‌ലാന്‍ഡില്‍ ന്യൂസിലാന്‍ഡിനെതിരെയായിരുന്നു വിടവാങ്ങല്‍ മത്സരം. 191 ഫസ്‌റ്റ് ക്ലാസ് മത്സരങ്ങളില്‍ നിന്നായി അദ്ദേഹം 500 വിക്കറ്റുകളും 8880 റണ്‍സും സ്വന്തമാക്കി. ഭാര്യയും രണ്ട് മക്കളുമാണ് അദ്ദേഹത്തിന്. അന്താരാഷ്‌ട്രി ക്രിക്കറ്റില്‍ നിന്നും വിരമിച്ച ശേഷം അദ്ദേഹം ദേശീയ സെലക്ഷൻ കമ്മിറ്റി അംഗമായും മുംബൈ ക്രിക്കറ്റ് അസോസിയേഷന്‍റെ ഹോണററി സെക്രട്ടറിയായും സേവനം അനുഷ്‌ടിച്ചിട്ടുണ്ട്.

ഓസ്‌ട്രേലിയക്ക് എതിരായ ഏകദിന പരമ്പരയില്‍ ഇന്ന് ബംഗളൂരുവില്‍ പുരോഗമിക്കുന്ന മത്സരം ഇരു ടീമുകൾക്കും നിർണായകമാണ്. ടോസ് നേടിയ സന്ദർശകർ ബാറ്റിങ് തെരഞ്ഞെടുത്തു. അവസാനം വിവരം ലഭിക്കുമ്പോൾ ഓസിസ് നാല് വിക്കറ്റ് നഷ്‌ടത്തില്‍ 217 റണ്‍സെടുത്തു. 94 റണ്‍സെടുത്ത സ്‌റ്റീവ് സ്‌മിത്തും 25 റണ്‍സെടുത്ത അലക്‌സ് കാരിയുമാണ് ക്രീസില്‍. നേരത്തെ ഇന്ത്യയും സന്ദർശകരും ഓരോ മത്സരം വീതം ജയിച്ചിരുന്നു. രാജ്കോട്ടില്‍ നടന്ന മത്സരത്തില്‍ ഇന്ത്യ 36 റണ്‍സിന്‍റെ വിജയമാണ് സ്വന്തമാക്കിയത്.

ABOUT THE AUTHOR

...view details